Edu Perceive

SS2 Malayalam

ഋതുഭേദങ്ങളും സമയവും

ഋതുഭേദങ്ങൾ ഉണ്ടാവുന്നത് എന്തുകൊണ്ട്?

- ഭൂമിയുടെ പരിക്രമണം,

- അച്ചുതണ്ടിന്റെ ചരിവ്,

- അച്ചുതണ്ടിന്റെ സമാന്തരത.

ഇവമൂലമുള്ള സൂര്യന്റെ അയനം മൂലമാണ് ഭൂമിയിൽ വസന്തകാലം, ഗ്രീഷ്മ കാലം, ഹേമന്ത കാലം, ശൈത്യകാലം എന്നിങ്ങനെ വ്യത്യസ്ത ഋതുകൾ ചാക്രികമായി ആവർത്തിക്കുന്നത്.

ഭൂമിയുടെ പരിക്രമണം

- ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലം വെക്കുന്നതിന് പരിക്രമണം എന്നു പറയുന്നു.

അച്ചുതണ്ടിന്റെ ചരിവ്

- ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണപഥത്തിൽ 66.5 ഡിഗ്രി ചരിവും ലംബതലത്തിൽ 23.5 ഡിഗ്രി ചെരിവുമാണ് ഉള്ളത്.

അച്ചുതണ്ടിന്റെ സമാന്തരത

- പരിക്രമണ വേളയിൽ ഉടനീളം ഭൂമി അതിന്റെ അച്ചുതണ്ടിന്റെ ചരിവ് നിലനിർത്തുന്നതിന്നെയാണ് അച്ചുതണ്ടിന്റെ സമാന്തരത എന്നു പറയുന്നത്.

സുര്യന്റെ അയനവും ഋതുഭേദങ്ങളും

- സുര്യന്റെ അയനമാണ് ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്നത്.

- സൂര്യന്റെ അയനംമൂലം ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.

- വർഷത്തിൽ ഒരു പകുതിയിൽ ഉത്തരാർദ്ധഗോളത്തിലും മറുപകുതിയിൽ ദക്ഷിണാർദ്ധഗോളത്തിലും ആയിരിക്കും സൂര്യരശ്മികൾ ലംബമായി പതിക്കുന്നത്.

- സൂര്യരശ്മികൾ ലംബമായി പതിക്കുന്നു അർദ്ധഗോളത്തിൽ ചൂട് പൊതുവെ കൂടുതലായിരിക്കും, അവിടെ വേനൽക്കാലവും ആയിരിക്കും.

- സൂര്യരശ്മികൾ ചരിഞ്ഞ് പതിക്കുന്ന അർദ്ധഗോളത്തിൽ ചൂട് കുറവും അവിടെ ശൈത്യവും ആയിരിക്കും.

- എന്നാൽ വർഷം മുഴുവൻ ഉയർന്നതോതിൽ സൂര്യപ്രകാശം ലഭിക്കുന്ന ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഋതുഭേദങ്ങൾ പ്രകടമായി അനുഭവപെടാറില്ല.

നാലു ഋതുക്കളും കൃത്യമായി അനുഭവപ്പെടുന്നത് മധ്യ അക്ഷാംശങ്ങളിലാണ് (23.5 ഡിഗ്രിക്കും- 66.5 ഡിഗ്രിക്കും ഇടയിൽ).

സൂര്യന്റെ ആപേക്ഷിക ചലനവും ഋതുക്കളും

മാർച്ച് 21 മുതൽ ജൂൺ 21 വരെ ഭൂമധ്യരേഖയിൽ നിന്നും ഉത്തരായനരേഖയിലേക്ക് ഉത്തരാർദ്ധഗോളം-വസന്തകാലം ദക്ഷിണാർദ്ധഗോളം-ഹേമന്ത കാലം

ജൂൺ 21 മുതൽ സെപ്റ്റംബർ 23 വരെ ഉത്തരായനരേഖയി നിന്നും ഭൂമധ്യരേഖയിലേക്ക് ഉത്തരാർദ്ധഗോളം-ഗ്രീഷ്മ കാലം ദക്ഷിണാർദ്ധഗോളം- ശൈത്യകാലം

സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ഭൂമധ്യരേഖയിൽ നിന്നും ദക്ഷിണായനരേഖയിലേക്ക് ഉത്തരാർദ്ധഗോളം-ഹേമന്ത കാലം ദക്ഷിണാർദ്ധഗോളം-വസന്തകാലം

ഡിസംബർ 22 മുതൽ മാർച്ച് 21 വരെ ദക്ഷിണായനരേഖയി നിന്നും ഭൂമധ്യരേഖയിലേക്ക് ഉത്തരാർദ്ധഗോളം- ശൈത്യകാലം ദക്ഷിണാർദ്ധഗോളം-ഗ്രീഷ്മ കാലം


ഗ്രീഷ്മ അയനാന്തം

- മാർച്ച് 21 മുതൽ ഭൂമദ്ധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്യുന്ന സൂര്യൻ ജൂൺ 21 ഇന്ന് ഉത്തരായന രേഖക്ക് നേർ മുകളിൽ എത്തുന്നു.

ഈ ദിനത്തെ (ജൂൺ 21 നെ) ഉത്തരാർദ്ധഗോളത്തിൽ ഗ്രീഷ്മ അയനാന്തദിനം എന്ന് വിളിക്കുന്നു.

- ഗ്രീഷ്മ അയനാന്ത ദിനത്തിൽ ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമുള്ള പകലും, ഏറ്റവും ഹൃസ്വമായ രാത്രിയും അനുഭവപ്പെടുന്നു.

ജൂൺ 21 ന് ദക്ഷിണാർദ്ധഗോളത്തിൽ രാത്രി പകലുകൾക്കുള്ള പ്രത്യേകത?

- രാത്രിയുടെ ദൈർഘ്യം കൂടുതലും, പകലിന്റെ ദൈർഘ്യം കുറവും ആയിരിക്കും. ഡിസംബർ 22 ന് ദക്ഷിണാർധഗോളത്തിലെ രാത്രി പകലുകൾക്ക് എന്ത് പ്രത്യേകതയാണുള്ളത്? രാത്രിയുടെ ദൈർഘ്യം കുറവ്, പകലിന് ദൈർഘ്യം കൂടുതൽ.

വിഷുവങ്ങൾ

- സൂര്യൻ ഭൂമധ്യരേഖക്ക് നേർമുകളിൽ ആയിരിക്കുമ്പോൾ ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധ ഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.

- മാർച്ച് 21 സെപ്റ്റംബർ 23 എന്നീ ദിനങ്ങളിലാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർമുകളിൽ വരുന്നത്.

ഈ ദിനങ്ങളിൽ രണ്ട് അർദ്ധ ഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും. —ഈ ദിവസങ്ങളെ സമരാത്ര ദിനങ്ങൾ അഥവാ വിഷുവങ്ങൾ എന്ന് വിളിക്കുന്നു.

വസന്തകാലം

- മാർച്ച് 21 മുതൽ ജൂൺ 21 വരെ സൂര്യൻ ഭൂമദ്ധ്യരേഖയിൽ നിന്നും ഉത്തരായനരേഖ യിലേക്ക് യാത്ര ചെയ്യുന്നു.

- ഈ കാലയളവിലാണ് ഉത്തരാർദ്ധഗോളത്തിൽ വസന്തകാലം അനുഭവപ്പെടുന്നത്.

- ശൈത്യകാലത്തിൽ നിന്ന് വേനൽക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണ് വസന്തം.

വസന്തകാലത്തിലെ സവിശേഷതകൾ എന്തെല്ലാം?

- ചെടികൾ തളിർക്കുന്നു, പുഷ്പിക്കുന്നു.

- മാവ് പൂക്കുന്നു, പ്ലാവിൽ ചക്ക ഉണ്ടാവുന്നു.


ഗ്രീഷ്മകാലം

ജൂൺ 21 സൂര്യൻ ഉത്തരായനരേഖ യിൽ നിന്ന് തെക്കോട്ട് അയനം ചെയ്ത് സെപ്റ്റംബർ 23 ന് ഭൂമധ്യരേഖയിലെത്തുന്നു.

ഈ കാലയളവിലാണ് ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലം (ഗ്രീഷ്മകാലം) അനുഭവപ്പെടുന്നത്.

വേനൽക്കാലത്ത് (ഗ്രീഷ്മകാലം)പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങൾ എന്തെല്ലാം?

- അന്തരീക്ഷ താപം വർദ്ധിക്കുന്നു.

- ജലാശയങ്ങൾ വറ്റുന്നു. - വരൾച്ച അനുഭവപെടുന്നു. - ജലക്ഷാമം അനുഭവപ്പെടുന്നു.

ഹേമന്തകാലം

- സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെയാണ് ഉത്തരാർദ്ധഗോളത്തിൽ മേന്ത കാലം.

- സൂര്യൻ ഭൂമധ്യരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്ക് അയനം ചെയ്യുന്ന കാലമാണിത്.

- വേനൽ കാലത്തിന്റെ തീക്ഷ്ണതയിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണ് ഹേമന്തം

- പകലിന്റെ ദൈർഘ്യം കുറഞ്ഞ് വരികയും രാത്രിയുടെ ദൈർഘ്യം കൂടി വരികയും ചെയ്യുന്നു.

- വരാനിരിക്കുന്ന ശൈത്യകാലത്തെ അതിജീവിക്കാൻ മരങ്ങൾ ഇലപെഴിക്കുന്നു.

ശൈത്യകാലം

- സൂര്യൻ ഭക്ഷിണായനരേഖയിൽ നിന്നും ഭൂമധ്യരേഖയിലേക്ക് സഞ്ചരിക്കുന്ന കാലത്തിലാണ്

ഉത്തരാർദ്ധഗോളത്തിൽ

ശൈത്യകാലം.

- ഡിസംബർ 22 മുതൽ മാർച്ച് 21 വരെയാണ് ഉത്തരാർദ്ധഗോളത്തിൽ ശൈത്യകാലം. സവിശേഷതകൾ എന്തെല്ലാം

- തണുപ്പ് വർദ്ധിക്കുന്നു.

- മഞ്ഞ് വീഴ്ച്ചയുണ്ടാവുന്നു.

ശൈത്യ അയനാന്തം

- സെപ്റ്റംബർ 23 മുതൽ സൂര്യൻ ഭൂമധ്യരേഖയിൽ നിന്ന് തെക്കോട്ട് അയനം ചെയ്ത് ഡിസംബർ 22 ന് ദക്ഷിണായന രേഖക്ക് നേർമുകളിൽ എത്തുന്നു.

- ഈ ദിവസത്തെ (സെപ്റ്റംബർ 23 നെ) ഉത്തരാർദ്ധഗോളത്തിൽ ശൈത്യ അയനാന്ത ദിനം എന്ന് വിളിക്കുന്നു.

- ഈ ദിവസത്തിൽ ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകലും, ഏറ്റവും ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്നു.

ഡിസംബർ 22 ന് (ശൈത്യ അയനാന്തം)ദക്ഷിണാർധഗോളത്തിലെ രാത്രി പകലുകൾക്ക് എന്ത് പ്രത്യേകതയാണുള്ളത്?

രാത്രിയുടെ ദൈർഘ്യം കുറവ്,

പകലിന് ദൈർഘ്യം കൂടുതൽ.

ഉത്തരാർദ്ധഗോളത്തിൽ വസന്തകാലം ആയിരിക്കുമ്പോൾ ദക്ഷിണാർദ്ധഗോളത്തിൽ ഏത് കാലമായിരിക്കും?

- ഹേമന്തകാലം.

ഭൂമിയുടെ ഭ്രമണവും സമയനിർണയവും.

ഭൂമി സ്വന്തം അച്ചുതണ്ട് ആധാരമാക്കി ഭ്രമണം ചെയ്യുന്നതിന്റെ ഫലമായാണ് രാത്രിയും പകലും ഉണ്ടാകുന്നത്.

ഭൂമി ഭ്രമണം ചെയ്യുന്നത് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ആണ്.

ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ എടുക്കുന്നു.

ഭ്രമണം പടിഞ്ഞാറു നിന്നു കിഴക്കോട്ട് ആയതിനാൽ സൂര്യോദയം കിഴക്കുനിന്ന് ആയിരിക്കും.

ഇന്ത്യയിൽ സൂര്യനെ ആദ്യം കാണുന്നത് ഏതു സംസ്ഥാനത്ത് ഉള്ളവരായിരിക്കും?

. അരുണാചൽ പ്രദേശ്

സമയനിർണയം പ്രധാനപ്പെട്ട വിവരങ്ങൾ

- ഭൂമിയുടെ കോണളവ് 360 ഡിഗ്രി ആണ്.

- ഓരോ ഡിഗ്രി കോണളവിലും ഒരു രേഖാംശം വീതം വരച്ചാൽ 360 രേഖാംശരേഖ ലഭിക്കും.

360 ഡിഗ്രി തിരിയാൻ ഭൂമിക്ക് വേണ്ടത് 24 മണിക്കൂറാണ്.

- 24 മണിക്കൂറിനെ മീനിറ്റിലേക്ക് മാറ്റിയാൽ 24 X 60 = 1440 മിനിറ്റ്.

- അതായത് 360 ഡിഗ്രി തിരിയാൻ ഭൂമിക്ക് വേണ്ട സമയം 1440 മിനിറ്റ്.

- ഒരു ഡിഗ്രി രേഖാംശപ്രദേശം തിരിയാൻ ഭൂമിക്ക് വേണ്ട സമയം 1440/360 = 4 മിനിറ്റ്.

- 15 ഡിഗ്രി രേഖാംശ പ്രദേശം തിരിയുമ്പോൾ ഒരു മണിക്കൂർ സമയ വ്യത്യാസം ഉണ്ടാകും = 60 മിനിറ്റ് (1 മണിക്കൂർ). 15 x 4 മിനിറ്റ്

- അതായത് ഒരു മണിക്കൂറിൽ ഭൂമിയുടെ 15 ഡിഗ്രി രേഖാംശ പ്രദേശമാണ് സൂര്യനു മുന്നിലൂടെ കടന്നു പോകുന്നത്.

- ഭൂമിയുടെ ഭ്രമണം പടിഞ്ഞാറുനിന്നും കിഴക്കോട്ട് ആയതിനാൽ സമയം കൂടുതൽ രേഖപ്പെടുത്തുന്നത് കിഴക്കോട്ടും സമയം കുറവ് രേഖപ്പെടുത്തുന്നത് പടിഞ്ഞാറോട്ടും ആയിരിക്കും.

- ഒരു നിശ്ചിത രേഖാംശത്തിൽ നിന്നും കിഴക്കോട്ട് ഓരോ ഡിഗ്രി രേഖാംശത്തിനും സമയം നാലു മിനിറ്റ് കൂടിയും പടിഞ്ഞാറോട്ട് നാലു മിനിറ്റ് കുറഞ്ഞും വരുന്നു.

ഗ്രീനിച്ച് സമയവും (GMT)സമയമേഖലയും

- പൂജ്യം ഡിഗ്രി രേഖാംശ രേഖ ഗ്രീനിച്ച് രേഖ എന്നറിയപ്പെടുന്നു.

- ഈ രേഖ ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണ ശാല സ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി പോകുന്നതിനാൽ ആണ് ഗ്രീനിച്ച് രേഖ എന്നറിയപ്പെടുന്നത്.

- ഗ്രീനിച്ച് രേഖ അടിസ്ഥാനമാക്കിയാണ് ലോകത്ത് എവിടെയുമുള്ള സമയം നിർണയിക്കപ്പെടുന്നത്. - അതിനാൽ ഗ്രീനിച്ച് രേഖയെ പ്രൈം മെറിഡിയൻ എന്ന് വിളിക്കുന്നു.

- ഗ്രീനിച്ച് രേഖയിലെ പ്രാദേശിക സമയത്തെ ഗ്രീനിച്ച് സമയം എന്ന് പറയുന്നു.

- ഗ്രീനിച്ച് രേഖ അടിസ്ഥാനമാക്കി ഒരു മണിക്കൂർ വീതം സമയ വ്യത്യാസം ഉള്ള 24 സമയ മേഖലകളായി ലോകത്തെ തിരിച്ചിരിക്കുന്നു.

- ഇവ സമയമേഖലകൾ എന്നറിയപ്പെടുന്നു.

ഓരോ സമയമേഖലയുടെയും രേഖാംശീയ വ്യാപ്തി 15° ആണ്.

സ്റ്റാൻഡേർഡ് സമയം

- വിവിധ രേഖാംശങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങൾ അതാതിടങ്ങളിലെ പ്രാദേശികസമയം പരിഗണിച്ചാൽ അത് പല അവസരങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കും.

- ഇതു പരിഹരിക്കാൻ രാജ്യത്തിന്റെ കേന്ദ്രഭാഗത്ത് കൂടി കടന്നുപോകുന്ന രേഖാംശത്തിലെ പ്രാദേശിക സമയത്തെ രാജ്യത്തെ മുഴുവൻ പൊതു സമയമായി കണക്കാക്കുന്നു.

- രാജ്യത്തിന്റെ ഏറെക്കുറെ മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രേഖാംശരേഖ മാനകരേഖാംശമായി (സ്റ്റാൻഡേർഡ് മെറിഡിയൻ) പരിഗണിക്കുന്നു.

- മാനക രേഖാംശത്തിലെ പ്രാദേശിക സമയമാണ് ആ രാജ്യത്തിന്റെ മാനക സമയം(സ്റ്റാൻഡേർഡ് സമയം).

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST)

- പൂർവ്വരേഖാംശം 68 ഡിഗ്രി മുതൽ സെക്സ് 97 ഡിഗ്രി വരെയാണ് ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി. - ഇന്ത്യയുടെ ഏകദേശം മധ്യത്തായി സ്ഥിതിചെയ്യുന്ന 82.5 ഡിഗ്രി പൂർവ രേഖാംശത്തെയാണ് ഇന്ത്യയുടെ മാനകരേഖാംശമായി കണക്കാക്കുന്നത്.

ഈ രേഖാംശത്തിലെ പ്രാദേശിക സമയമാണ് ഇന്ത്യയിലെ പൊതുവായ സമയം

- ഇതിനെ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം എന്ന് വിളിക്കുന്നു.

- ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്ത് നിന്നും - 5.30 മണിക്കൂർ കൂടുതൽ ആയിരിക്കും.

അന്താരാഷ്ട്ര ദിനാങ്കരേഖ

- 180 ഡിഗ്രി രേഖാംശ രേഖയെയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ എന്ന് പറയുന്നത്.

- ഈ രേഖയ്ക്ക് പടിഞ്ഞാറ് 24 മണിക്കൂർ കൂടുതലും കിഴക്ക് 24 മണിക്കൂർ കുറവും ആയിരിക്കും.

- അതായത് ഈ രേഖക്ക് പടിഞ്ഞാറുഭാഗത്ത് വെള്ളി ആണെങ്കിൽ കിഴക്കുഭാഗത്ത് വ്യാഴം ആയിരിക്കും.

- ഒരു രാജ്യത്തിന്റെ മധ്യത്തിലൂടെ ഈ രേഖ കടന്നു പോകുമ്പോൾ ദിവസങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസം പരിഹരിക്കുന്നതിനുവേണ്ടി കര ഭാഗത്തെ ഒഴിവാക്കി കടലിലൂടെ വളച്ചാണ് വരച്ചിരിക്കുന്നത്.

- പസഫിക് സമുദ്രത്തിലെ ബെറിങ് കടലിടുക്കിലൂടെ ആണ് അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നുപോകുന്നത്.

ഈ രേഖ മുറിച്ചുകടന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്ന ഒരാൾ കലണ്ടറിൽ ഒരുദിവസം കൂട്ടിയും കിഴക്കോട്ട് പോകുന്നവർ ഒരു ദിവസം കുറച്ചും സമയം കണക്കാക്കുന്നു.


വൈവിധ്യങ്ങളുടെ ഇന്ത്യ

ഇന്ത്യ ഭൂപ്രകൃതി വിഭാഗങ്ങൾ ഏവ?

- ഇന്ത്യയെ ഭൂപ്രകൃതി അനുസരിച്ച് അഞ്ചായി തിരിക്കാം

- ഉത്തരപർവതമേഖല

- ഉത്തരമഹാസമതലം

- ഉപദീപിയ പീഠഭൂമി

- തീരസമതലങ്ങൾ

- ദ്വീപസമൂഹങ്ങൾ

ഉത്തരപർവതമേഖല കുറിപ്പ് തയ്യാറാക്കുക.

- കാശ്മീരിന് വടക്കുപടിഞ്ഞാറു മുതൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തിവരെ ഒരു വൻമതിൽ പോലെ നിലകൊള്ളുന്ന പർവ്വതനിരകൾ ഉത്തരപർവതമേഖല എന്നറിയപ്പെടുന്നു.

- ഉത്തരപർവതമേഖലയെ മൂന്നായി തിരിക്കാം

- ട്രാൻസ് ഹിമാലയൻ

- ഹിമാലയം

- കിഴക്കൻ മലനിരകൾ

ട്രാൻസ് ഹിമാലയം

ട്രാൻസ് ഹിമാലയം സവിശേഷതകൾ ഏവ?

- കാറക്കോറം, ലഡാക്ക്, സ്കർ എന്നീ പർവ്വതനിരകൾ ചേർന്നത്.

- ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2, അഥവാ ഗോഡ് വിൻ ഓസ്റ്റിൻ (8661 മീറ്റർ ഉയരം) സ്ഥിതിചെയ്യുന്നത് കാറക്കോറം നിരയിലാണ്.

- ട്രാൻസ് ഹിമാലയത്തിന്റെ ശരാശരി ഉയരം 6000 മീറ്ററാണ്.

ഹിമാലയം

- ട്രാൻസ് ഹിമാലയത്തിനും, കിഴക്കൻ മലനിരകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു.

- ഏകദേശം 2400 കിലോമീറ്റർ നീളം.

- ലോകത്തിലെ ഉയരമേറിയ നിരവധി കൊടുമുടികൾ സ്ഥിതിചെയ്യുന്നു.

- കാശ്മീർ ഭാഗത്ത് ഏകദേശം 400 കിലോ മീറ്റർ വീതിയുണ്ട്

- അരുണാചൽ പ്രദേശിൽ 150 കിലോമീറ്റർ ആണ് ഏകദേശ വീതി.

- 5 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

- സമാന്തരമായ 3 പർവ്വതനിരകൾ ഉൾപ്പെട്ടതാണ് ഹിമാലയം.

ഹിമാലയൻ നിരകൾ

- ഹിമാദ്രി,

- ഹിമാചൽ,

- സിവാലിക് എന്നീ നിരകൾ ചേർന്നത്.

ഹിമാദ്രി നിരയുടെ സവിശേഷതകൾ എന്തെല്ലാം?

- ഏറ്റവും ഉയരം കൂടിയ ഹിമാലയൻ നിര - ശരാശരി ഉയരം 6000 മീറ്റർ

- ഗംഗ, യമുന എന്നീ നദികളുടെ ഉദ്ഭവസ്ഥാനം

- 8000 മീറ്ററിനു മുകളിൽ ഉയരമുള്ള നിരവധി കൊടുമുടികൾ സ്ഥിതിചെയ്യുന്നു. (ഉദാഹരണം: കാഞ്ചൻജംഗ, നന്ദാദേവി)

ഹിമാചൽ നിരയുടെ സവിശേഷതകൾ എന്തെല്ലാം?

- ഹിമാദ്രിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

- ശരാശരി ഉയരം 3000 മീറ്റർ

- ഷിംല, ഡാർജിലിംഗ് തുടങ്ങിയ സുഖവാസകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നു.

സിവാലിക് നിരയുടെ സവിശേഷതകൾ എന്തെല്ലാം?

- ഹിമാചലിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു.

- ശരാശരി ഉയരം 1220 മീറ്റർ.

- ഹിമാലയൻ നദികൾ ഈ പർവ്വത നിരയെ മുറിച്ചുകൊണ്ട് ഒഴുകുന്നതിനാൽ പലയിടങ്ങളിലും തുടർച്ച നഷ്ടപ്പെടുന്നു.

- നീളമേറിയതും വിസ്തൃതവുമായ താഴ്വരകൾ കാണപ്പെടുന്നു.

- ഇവയെ ഡൂണുകൾ എന്നു വിളിക്കുന്നു.( ഉദാഹരണം: ഡെറാഡൂൺ)

ഹിമാലയ പർവത മേഖലയിലെ സസ്യജാലങ്ങൾ

- വ്യത്യസ്തങ്ങളായ സസ്യജാലങ്ങൾ ഈ പർവത പ്രദേശങ്ങളിൽ കാണപ്പെടുന്നു.

- സമുദ്രനിരപ്പിൽനിന്നും 1000 മുതൽ 2000 മീറ്റർ വരെ ഉയരത്തിൽ ഓക്ക്, മേപ്പിൾ തുടങ്ങിയ വൃക്ഷങ്ങൾ കാണപ്പെടുന്നു.

- അതിനു മുകളിലേക്കുള്ള ഉയരത്തിൽ ദേവദാരു, ബ്ലൂസ്, തുടങ്ങിയ സ്തൂപികാഗ്ര വൃക്ഷങ്ങളും കാണപ്പെടുന്നു.

കിഴക്കൻ മലനിരകൾ

സവിശേഷതകൾ എന്തെല്ലാം

- സമുദ്രനിരപ്പിൽ നിന്നും ഏകദേശം 500 മുതൽ 3000 മീറ്റർ വരെ ഉയരമുള്ള ഈ പ്രദേശം പൂർവാഞ്ചൽ എന്ന് അറിയപ്പെടുന്നു.

നാഗാലാന്റിലെ പത്കായിബും, നാഗാ കുന്നുകൾ,

- മേഘാലയത്തിലെ ഗാരോ, ഖാസി, ജയന്തിയ കുന്നുകൾ,

- മിസോറാമിലെ മിസോ കന്നുകൾ എന്നിവ ഉൾപ്പെടുന്നു.

- ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപ്പുഞ്ചി ഇവിടെയാണ്.

- ഈ പ്രദേശത്ത് നിബിഡമായ ഉഷ്ണമേഖലാ മഴക്കാടുകൾ ഉണ്ട്.

ഉത്തര പർവത മേഖലയിലെ മണ്ണിനങ്ങൾ?

- തവിട്ടുനിറത്തിലും കറുത്ത നിറത്തിലുള്ള മണ്ണാണ് ഇവിടെ കാണപ്പെടുന്നത്.

- പൊതുവെ ഫലപുഷ്ടി കൂടിയ ഈ മണ്ണ് പർവ്വത മണ്ണ് എന്നറിയപ്പെടുന്നു.

ഉത്തരപർവത മേഖലയിലെ മനുഷ്യജീവിതത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

- മൃഗപരിപാലനം: - ധാരാളം പുൽമേടുകൾ ഉള്ളതിനാൽ കാശ്മീര്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ ചെമ്മരിയാടുകളെ വളർത്തുന്നു.

- എക്കൽ നിബിഡമായ സിവാലികിന്റെ താഴ്വരയിൽ ഉരുളക്കിഴങ്ങ് ബാർലി കുങ്കുമപ്പൂവ് എന്നിവ കൃഷി ചെയ്യുന്നു.

- ആപ്പിൾ, ഓറഞ്ച് തുടങ്ങിയ പഴവർഗ്ഗങ്ങളും, തേയിലയും ഇവിടെ കൃഷിചെയ്യുന്നു.

- കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്നത് ആസമിലാണ്

- ഏറെ പ്രകൃതി ഭംഗിയുള്ള ഉത്തരപർവതമേഖല വിനോദസഞ്ചാരികളുടെ പറുദീസയാണ്.

- ഷിംല, ഡാർജിലിംഗ്, കുളു, മണാലി തുടങ്ങിയ സുഖവാസകേന്ദ്രങ്ങൾ ഇവിടെയാണ്.

ഉത്തരപർവതമേഖലയുടെ പ്രാധാന്യം

- വൈദേശിക ആക്രമണങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കുന്നു.

- മൺസൂൺ കാറ്റുകളെ തടഞ്ഞു നിർത്തി ഉത്തരേന്ത്യയിൽ ഉടനീളം മഴപെയ്യിക്കുന്നു.

- ശൈത്യകാലത്ത് വടക്കുനിന്നും വീശുന്ന വരണ്ട ശീതക്കാറ്റിനെ ഇന്ത്യയിലേക്ക് കടക്കാതെ ചെറുക്കുന്നു.

- വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ കാണപ്പെടുന്നു.

- നദികളുടെ ഉത്ഭവസ്ഥാനം.

- ധാരാളം സുഖവാസകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നു.

ഉപദ്വീപീയപീഠഭൂമി

ഉപദ്വീപീയപീഠഭൂമിയുടെ പ്രാധാന്യം

- ഉറപ്പേറിയ ശിലകളാൽ നിർമ്മിതമായ ഉപദീപീയ പീഠഭൂമി ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കംചെന്നതുമായ ഭൂവിഭാഗമാണ്.

- വടക്ക് ആരവല്ലി പർവ്വത നിരകൾക്കും പടിഞ്ഞാറ് പശ്ചിമഘട്ടത്തിനും കിഴക്ക് പൂർവ്വഘട്ടത്തിനുമിടയിൽ സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ് ഉപദീപിയ പീഠഭൂമി.

- വിന്ധ്യ, സത്പുര എന്നിവയാണ് മറ്റു പ്രധാനപ്പെട്ട പർവ്വതങ്ങൾ.

- മാൾവാ പീഠഭൂമി, ചോട്ടാനാഗ്പൂർ പീഠഭൂമി, ഡക്കാൺ പീഠഭൂമി, കച്ച് ഉപദ്വീപ്, കത്തിയവാർ ഉപദ്വീപ് എന്നിവ ചേർന്നതാണ് ഉപദ്വീപിയ പീഠഭൂമി.

- ഈ മേഖലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി പശ്ചിമഘട്ടത്തിലെ ആനമുടിയാണ് (2695 മീറ്റർ ഉയരം).

- ഉപദ്വീപിയ പീഠഭൂമി ധാതുക്കളുടെ കലവറയാണ്.

- ഉപദ്വീപീയ പീഠഭൂമിയുടെ തെക്കു ഭാഗമായ ഡക്കാൻ പീഠഭൂമി അനേകം ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഒഴുകിപ്പരന്ന ലാവ തണുത്തുറഞ്ഞ ഉണ്ടായതാണ്.

- ബസാൾട്ട് എന്ന ആഗ്നേയ ശിലകളാൽ നിർമ്മിതമായ ഈ പീഠഭൂമിയിൽ വ്യാപകമായി കറുത്ത മണ്ണ് കാണപ്പെടുന്നു.

- പരുത്തി കൃഷിക്ക് അനുയോജ്യമായതിനാൽ കറുത്ത പരുത്തിമണ്ണ് എന്നും ഇതറിയപ്പെടും. - ഉപദ്വീപിയ പീഠഭൂമിയിൽ ഇരുബിന്റെ അംശം ധാരാളമുള്ള ചെമ്മണ്ണും കാണപ്പെടുന്നു.

- മൺസൂൺ മഴയും ഇടവിട്ടുള്ള വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ലാറ്ററൈറ്റ് മണ്ണും കാണപ്പെടുന്നു.

ഉപദ്വീപിയ നദികൾ

സവിശേഷതകൾ

- ഉപദ്വീപിയ പീഠഭൂമിയിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ ആണ് ഉപദീപിയ നദികൾ

- പൂർണ്ണമായും മഴയെ ആശ്രയിച്ച് ഒഴുകുന്ന ഈ നദികളിൽ വേനൽക്കാലത്ത് വെള്ളം തീരെ കുറവാണ്. - ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയത് ഗോദാവരി ആണ്

- ഉപദ്വീപിയ നദികളിൽ വെള്ളച്ചാട്ടങ്ങൾ സാധാരണമാണ്.

- കർണാടകത്തിലെ ശരാവതി നദിയിലുള്ള ജോഗ് ഫാൾസ് ആണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളചാട്ടം.

- ഉപ ദ്വീപീയ നദികളെ കിഴക്കോട്ടോഴുകുന്നവയെന്നും പടിഞ്ഞാറോട്ടൊഴുക്കുന്നവയെന്നും രണ്ടായി തിരിക്കാം.

- കിഴക്കോട്ടോഴുകുന്നവ മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി

- പടിഞ്ഞാറോട്ടൊഴുക്കുന്നവ- നർമദ, താപ്തി

ഉപദീപിയ നദികൾ

മഹാനദി ഉത്ഭവസ്ഥാനം മൈക്കലാനിരകൾ ( മധ്യപ്രദേശ്) പോഷകനദികൾ ഇബ്, ടെൽ ചെന്ന് ചേരുന്ന കടൽ ബംഗാൾ ഉൾക്കടൽ

ഗോദാവരി ഉത്ഭവസ്ഥാനം പശ്ചിമഘട്ടത്തിൽ മഹാരാഷ്ട്രയിലെ നാസിക് ജില്ല പോഷകനദികൾ ഇന്ദ്രാവതി, ശബരി ചെന്ന് ചേരുന്ന കടൽ ബംഗാൾ ഉൾക്കടൽ

കൃഷ്ണ നദി ഉത്ഭവസ്ഥാനം മഹാബലേശ്വർക്കുകളിൽ നിന്നും പോഷകനദികൾ ഭീമ, തുംഗഭദ്ര ചെന്ന് ചേരുന്ന കടൽ ബംഗാൾ ഉൾക്കടൽ

കാവേരി നദി ഉത്ഭവസ്ഥാനം കർണാടകത്തിലെ ബ്രഹ്മഗിരി നിരകളിൽ നിന്ന് പോഷകനദികൾ കബനി, അമരാവതി ചെന്ന് ചേരുന്ന കടൽ ബംഗാൾ ഉൾക്കടൽ

നർമദ നദി ഉത്ഭവസ്ഥാനം മൈക്കലാനിരകൾ ഛത്തീസ്ഗഡ് പോഷകനദികൾ ഹിരൺ, ബൻജൻ ചെന്ന് ചേരുന്ന കടൽ അറബിക്കടൽ

താപ്തി നദി മുൻ തായ് പീഠഭൂമി - മധ്യ പ്രദേശ് ബൈതുൽ ജില്ല ആനർ, ഗിർന ചെന്ന് ചേരുന്ന കടൽ അറബിക്കടൽ


ഹിമാലയൻ നദികൾ ഉപദീപിയ നദികൾ താരതമ്യം

ഹിമാലയൻ നദികൾ

- ഹിമാലയൻ പർവ്വതനിരകളിൽ നിന്നും ഉത്ഭവിക്കുന്നു

- അതിവിസ്തൃതമായ വൃഷ്ടിപ്രദേശം

- അതിശക്തമായ അപരദന തീവ്രത.

- പർവത മേഖലകളിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു.

- സമതലങ്ങളിൽ വളഞ്ഞുപുളഞ്ഞ ഒഴുകുന്നു.

- ഉയർന്ന ജലസേചന ശേഷി.

- ഉൾനാടൻ ജലഗതാഗതത്തിന് അനുയോജ്യം.


ഉപദീപിയ നദികൾ

- ഉപദ്വീപീയ പീഠഭൂമിയിലെ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്നു

- താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടിപ്രദേശം - അപരദന തീവ്രത താരതമ്യേന കുറവ് കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാൽ അഗാധമായ താഴ്വരകൾ സൃഷ്ടിക്കുന്നില്ല.

- കുറഞ്ഞ ജലസേചന ശേഷി.

- ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത താരതമ്യേന കുറവ്.

ഉപദ്വീപിയ പീഠഭൂമിയിലെ പ്രധാന തൊഴിൽ മേഖലകൾ

- കൃഷി, ഖനനം, ധാതു അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങിയവയാണ് ഉപദ്വീപിയ പീഠഭൂമിയിലെ പ്രധാന തൊഴിൽ മേഖലകൾ.

- പരുത്തി, പയറുവർഗ്ഗങ്ങൾ, നിലക്കടല, കരിമ്പ്, ചോളം, റാഗി, മുളക് എന്നിവയാണ് പ്രധാന കാർഷിക വിളകൾ.

- ഇരുമ്പയിര്, കൽക്കരി, മാംഗനീസ്, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല് എന്നിവയാണ് പ്രധാന ധാതു വിഭവങ്ങൾ.

തീരസമതലങ്ങൾ

- ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ തുടങ്ങി ഗംഗ ബ്രഹ്മപുത്ര ഡെൽറ്റ പ്രദേശം വരെ നീളുന്ന ഇന്ത്യയുടെ തീരസമതല പ്രദേശത്തിന് 6100 കിലോമീറ്റർ നീളമുണ്ട്.

- ഇതിനെ രണ്ടായി തിരിക്കാം

- പടിഞ്ഞാറൻ തീരസമതലം എന്നും,

- കിഴക്കൻ തീരസമതലം എന്നും.

- പടിഞ്ഞാറൻ തീരസമതലം

- അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയി സ്ഥിതിചെയ്യുന്നു

- റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളം

- താരതമ്യേന വീതി കുറവ്

- ഗുജറാത്ത് തീരസമതലം, കൊങ്കൺ തീരസമതലം, മലബാർ തീരസമതലം എന്നിങ്ങനെ മൂന്നായി തിരിക്കാം.

- കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.

- ഡെൽറ്റകൾ രൂപീകരിക്കുന്നുന്നില്ല.

- കിഴക്കൻ തീരസമതലം

- ബംഗാൾ ഉൾക്കടലിനും പൂർവഘട്ടത്തിനുമിടയിൽ സ്ഥിതിചെയ്യുന്നു

- സുന്ദര വനപ്രദേശം മുതൽ കന്യാകുമാരി വരെ നീളം.

- വീതി താരതമ്യേന കൂടുതൽ.

- കോറമാൻഡൽ തീരം വടക്കൻ സർകാർസ് തീരം എന്നിങ്ങനെ രണ്ടായി തിരിക്കാം.

- ഡെൽറ്റകൾ രൂപീകരിക്കുന്നു.

- കായലുകളും അഴിമുഖങ്ങളും കുറവാണ്.

ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്ത് ഡെൽറ്റകൾ രൂപംകൊള്ളുന്നുണ്ടെങ്കിലും

പടിഞ്ഞാറൻ തീരത്ത് ഡെൽറ്റകൾ രൂപം കൊള്ളുന്നില്ല.എന്തുകൊണ്ട്?

- പടിഞ്ഞാറൻ തീരത്തേക്ക് ഒഴുകിവരുന്ന നദികൾ മിക്കവയും ഒഴുകിയെത്തുന്നത് കായലുകളിലെക്കാണ്. - പടിഞ്ഞാറൻ തീരത്തെ കടലിന് ആഴം കൂടുതലുമാണ്.

- ഇതുകൊണ്ടെല്ലാമാണ് പടിഞ്ഞാറൻ തീര സമതലങ്ങളിൽ ഡെൽറ്റകൾ രൂപം കൊള്ളാത്തത്.

തീരസമതലങ്ങളിലെ ജനജീവിതത്തിന്റെ സവിശേഷതകൾ എന്തെല്ലാം

- തീര സമതലങ്ങളിലെ ജനങ്ങളുടെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.

- വിനോദസഞ്ചാരം വികാസം പ്രാപിച്ചിട്ടുണ്ട്.

- പടിഞ്ഞാറൻ തീരത്ത് നെല്ല് തെങ്ങ് തുടങ്ങിയവ പ്രധാനമായി കൃഷി ചെയ്യുന്നു.

- കിഴക്കൻ തീര സമുദ്രത്തിലെ കാവേരി, കൃഷ്ണ, ഗോദാവരി, മഹാനദി എന്നീ നദീതടങ്ങളിൽ വ്യാപകമായി

നെല്ല് കൃഷി ചെയ്യുന്നു.

ഹിമാദ്രി ഹിമാചൽ സിവാലിക്

കാറകോറം ലഡാക്ക് സസ്സർ

ആരവല്ലി പർവ്വതം

കത്തിയവാന്

മാൾവാ പീഠഭൂമി

വിന്ധ്യ

സത്പുര

ഡക്കാൺ പീഠഭൂമി

ഇന്ത്യ

പർവ്വതനിരകൾ പീഠഭൂമികൾ

നാഗാ കുന്നുകൾ

മിസോ കന്നുകൾ

ചോട്ടാനാഗ്പൂർ പീഠഭൂമി


പൊതുഭരണം

പൊതുഭരണം

- രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത്തിനെ പൊതുഭരണം എന്നു പറയുന്നു.

- ഗവൺമെന്റ് സ്ഥാപനങ്ങളെല്ലാം പൊതുഭരണ സംവിധാനത്തിന്റെ ഭാഗമാണ്.

- ജനക്ഷേമം മുൻനിർത്തിയാണ് അവ പ്രവർത്തിക്കുന്നത്.

- ഭരണ രീതിക്കന്നുസരിച്ച് പൊതുഭരണം വ്യത്യാസപ്പെടും.

രാജഭരണം, ജനാധിപത്യം തുടങ്ങിയ ഭരണരീതികളിൽ പൊതുഭരണ സംവിധാനത്തിന്റെ ലക്ഷ്യങ്ങളും അവയിൽ വന്ന മാറ്റങ്ങൾ

- രാജഭരണത്തിൽ രാജാവിന്റെ താൽപ്പര്യങ്ങളായിരുന്നു പൊതുഭരണത്തിന്റെ അടിസഥാനം.

- ജനാധിപത്യ ഭരണത്തിൽ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കാണ് പ്രാധാന്യം.

- ജനാധിപത്യ ഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായത് പൊതുഭരണ സംവിധാനത്തിലൂടെ യാണ്.

-

പൊതുഭരണത്തിന്റെ പ്രാധാന്യം എന്തെല്ലാം?

- ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുന്നു.

- സാധനങ്ങളും സോവനങ്ങളും ലഭ്യമാക്കുന്നു.

ജനക്ഷേമം ഉറപ്പാക്കുന്നു.

. ജനകീയ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നു.

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം.

- ശ്രേണിപരമായ സംഘാടനം.

- സ്ഥിരത.

- യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം.

- രാഷ്ട്രീയ നിഷ്പക്ഷത.

- വൈദഗ്ധ്യം.


ഇന്ത്യൻ സിവിൽ സർവീസ്

. കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരും, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ചേർന്നതാണ് ഇന്ത്യൻ സിവിൽ സർവീസ്.

- ഇന്ത്യൻ സിവിൽ സർവീസിനെ മൂന്നായി തിരിക്കാം

1. അഖിലേന്ത്യാ സർവിസ്

2. കേന്ദ്ര സർവീസ്

3.സംസ്ഥാന സർവീസ്

അഖിലേന്ത്യാ സർവീസ് സവിശേഷതകൾ

ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.

- കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.

ഉദാ: - ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS) ഇന്ത്യൻ പോലീസ് സർവീസ് (IPS)

കേന്ദ്ര സർവീസ് സവിശേഷതകൾ

- ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.

- കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപെടുന്നു. ഉദാഹരണം: ഇന്ത്യൻ ഫോറിസ് സർവീസ്, - ഇന്ത്യൻ റെയിൽവേ സർവീസ്.

സംസ്ഥാന സർവീസ് സവിശേഷതകൾ

- സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കുന്നു.

- സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു. ഉദാഹരണം: - സെയിൽസ് ടാക്സ് ഓഫീസർ

- ഗവേണൻസ്

- ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഭരണരംഗത്ത് ഉപയോഗപ്പെടുത്തുന്നതാണ് ഇഗവേണൻസ്.

ഉദാഹരണം:- ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ.

- വിവിധ സ്കോളർഷിപ്പുകൾക്കായുള്ള ഓൺലൈൻ അപേക്ഷ.

- ഗവേണൻസ് കൊണ്ടുള്ള നേട്ടങ്ങൾ.

- ഗവൺമെന്റ് സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും, കുഞ്ഞ ചെലവിലും ലഭ്യമാക്കുന്നതിന് സഹായകമായി.

-

- വിവര സാങ്കേതിക വിദ്യയുടെ സഹായത്താൽ സേവനം നേടാം.

- സേവനത്തിനായി സർക്കാർ ഓഫീസിൽ കാത്തു നിൽക്കേണ്ട.

- ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വർധിച്ചു.


മാനവശേഷി വികസനം ഇന്ത്യയിൽ

മാനവ വിഭവം

- ഉൽപ്പാദനരംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന അധ്വാനശേഷിയുള്ള ജനങ്ങളാണ് മാനവവിഭവം.

എന്താണ് മാനവവിഭവശേഷി വികസനം (എങ്ങനെയാണ് മാനവവിഭവശേഷി വികസിപ്പിക്കുക)?

വിദ്യാഭ്യാസം, അരാഗ്യപിപാലനം, പരിശീലനം, നൈപുണി വികസനം എന്നിവയിലൂടെ മനുഷ്യന്റെ കായികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനെ മാനവവിഭവശേഷി വികസനം എന്നുപറയുന്നു.

അധ്വാനശേഷിയെ മെച്ചപ്പെടുത്തുന്ന ഗുണപരമായ ഘടകങ്ങൾ

- വിദ്യാഭ്യാസം

- ആരോഗ്യ പരിപാലനം

- പരിശീലനങ്ങൾ

- സാമൂഹിക മൂലധനം

വിദ്യാഭ്യസം എങ്ങനെ രാജ്യത്തിന്റെ വികസനത്തെ സഹായിക്കുന്നു?


വിദ്യാഭ്യാസം

വ്യക്തികളുടെ കഴിവ് മെച്ചപ്പെടുത്തുന്നു.

സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അറിവ് ലഭിക്കുന്നു. മെച്ചപ്പെട്ട തൊഴിലും വരുമാനവും നേടാനാവുന്നു

ജീവിത നിലവാരം ഉയരുന്നു.

2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയുടെ സാക്ഷരതാ നിരക്ക്

- സ്ത്രീകൾ (Female) - 65.46%

- പുരുഷൻമാർ (Male) - 82.14%

- ആകെ (Total) - 74.04%

എന്താണ് സാക്ഷരതാ നിരക്ക്?

- ജനസംഖ്യയിൽ 100 പേരിൽ എത്ര പേർക്ക് ആശയം മനസ്സിലാക്കി എഴുതാനും വായിക്കാനും അറിയുന്നു എന്നതാണ്.

വിദ്യാഭ്യാസവും നൈപുണിയും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയിൽ നടപ്പിലാക്കി വരുന്ന

പദ്ധതികൾ.

- സംയോജിത ശിശു വികസന സേവന പരിപാടി (ICDS)

- സമഗ്ര ശിക്ഷാ അഭിയാൻ (SSA)

- രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാൻ (RUSA)

- നാഷണൽ സ്കിൽ ഡവലപ്മെന്റ് ആന്റ് മോണിറ്ററി റിവാർഡ് സ്കീം

സംയോജിത ശിശു വികസന സേവന പരിപാടിയുടെ ലക്ഷ്യങ്ങൾ

- 6 വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം. - ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യപരിപാലനം.

സമഗ്ര ശിക്ഷാ അഭിയാൻ - ലക്ഷ്യങ്ങൾ

- സാർവ്വത്രിക വിദ്യാഭ്യാസം ഹയർ സെക്കണ്ടറി വരെ ഉറപ്പു വരുത്തുക. - തുല്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുക.

- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പരിപോഷിപ്പിക്കുക.

- SCERT /DIET തുടങ്ങിയ അധ്യാപക പരിശീലന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുക.

രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാൻ ലക്ഷ്യങ്ങൾ

- ഉന്നത വിദ്യാഭ്യാസ ലഭ്യത വർധിപ്പിക്കുക.

- ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക.

നാഷണൽ സ്കിൽ ഡവലപ്മെന്റ് ആന്റ് മോണിറ്ററി റിവാർഡ് സ്കീം

- യുവജനങ്ങളുടെ തൊഴിൽ നൈപുണി മെച്ചപ്പെടുത്തുക.

- തൊഴിൽ വൈദഗ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പു വരുത്തുക.

വിദ്യാഭ്യാസം നൽകുന്നതിനായി രാജ്യത്ത് വിവിധ തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ

- സ്കൂളുകൾ,

- കോളേജുകൾ,

- സർവകലാശാലകൾ,

- സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

വിദ്യാഭ്യാസ അവകാശ നിയമം

- വിദ്യാഭ്യാസം മൗലികാവകാശമാക്കുകയും 2009 ൽ വിദ്യാഭ്യാസ അവകാശ നിയമം പാസാക്കുകയും ചെയ്തു. - എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യസം എന്ന ലക്ഷ്യം ഭരണഘടന RTE വഴി ഉറപ്പു നൽകുന്നു.

ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ഇനിയും പരിഹരിക്കേണ്ട പ്രശ്നങ്ങൾ ഏവ?

- പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാതെ ഒരു വിഭാഗം വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞു പോകുന്നു.

- വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവുണ്ട്.

- വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്.


മാനവവിഭവശേഷി വികസനംവും ആരോഗ്യ പരിപാലനവും

എന്താണ് WHO വിന്റെ അഭിപ്രായത്തിൽ ആരോഗ്യം

- ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ് ആരോഗ്യം

ആരോഗ്യമുള്ള വ്യക്തികൾ രാജ്യപുരോഗതിയിൽ പങ്കാളികളാകുന്നതെങ്ങനെ?

- തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിക്കുന്നതുകൊണ്ടും കാര്യക്ഷമത വർധിക്കുന്നതുകൊണ്ടും ഉൽപ്പാദനം കൂടും.

- പ്രകൃതി വിഭവങ്ങൾ ശരിയായി വിനിയോഗിക്കാനാവും.

- ചികിത്സച്ചെലുകൾ കുറയ്ക്കാനും അതുവഴി സർക്കാരിന്റെ സാമ്പത്തിക ചെലവ് കുറയ്ക്കാനും കഴിയും. - ഉൽപ്പാദന വർധവിലൂടെ സാമ്പത്തിക വികസനം സാധ്യമാക്കും.

ആരോഗ്യ പരിപാലനത്തിനായി ഒരുക്കേണ്ട സൗകര്യങ്ങൾ ഏവ?

- പോഷകാഹാര ലഭ്യത

- ശുദ്ധജല ലഭ്യത

- രോഗ പ്രതിരോധ സംവിധാനങ്ങൾ

- ശുചിത്വ പരിപാലനം

- ചികിത്സാ സൗകര്യങ്ങൾ

- വിശ്രമവും വിനോദവും

- ആരോഗ്യകരമായ പരിസ്ഥിതി

ഇന്ത്യയിൽ ചികിത്സാരംഗത്ത് വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഏവ?

- മെഡിക്കൽ കോളേജുകൾ.

- ജില്ലാ ആശുപത്രികൾ.

- സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ.

- പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ.

- ആരോഗ്യ ഉപകേന്ദ്രങ്ങൾ.

ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏവ?

ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ - ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നു.

ദേശീയ നഗരാരോഗ്യ മിഷൻ - 50000 ൽ അധികം ജനസംഖ്യയുള്ള പട്ടണങ്ങളിലെ ചേരിനിവാസികൾക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ പ്രവർത്തിക്കുന്നു.

ആയുർദൈർഘ്യം എന്നാൽ എന്ത്?

ഒരു വ്യക്തി ശരാശരി എത്ര വയസു വരെ ജീവിച്ചിരിക്കുന്നു എന്നതാണ് ആയുർദൈർഘ്യം

2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ആയുർദൈർഘ്യം എത്ര?

സ്ത്രീകൾ - 67. 7,

പുരുഷൻമാർ - 64.6,

ആകെ - 66.1


Left Section with space and padding

Center Section with space and padding

Right Section with space and padding

Find More