ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
അമേരിക്കൻ സ്വാതന്ത്ര്യ സമരം
-വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ ഇംഗ്ലീഷുകാർ അമേരിക്കയിലെ 13 കോളനികളെ തങ്ങളുടെ വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രമായും ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളമായും കണക്കാക്കി.
-ഇതിൽ നിന്നും മോചനം നേടാനാണ് അമേരിക്കൻ സ്വാതന്ത്ര്യ സമരം നടന്നത്.
കാരണങ്ങൾ
- ഇംഗ്ലീഷുകാരുടെ തെറ്റായ നികുതി നയം
- മെർക്കന്റലിസ്റ്റ് നിയമങ്ങൾ
- ചിന്തകന്മാരുടെ ആശയങ്ങൾ.
ഇംഗ്ലീഷുകാരുടെ തെറ്റായ നികുതി നയം
-ഇംഗ്ലീഷുകാർ അമേരിക്കയിലെ 13 കോളനികളിൽ നിന്നും തോന്നിയ രീതിയിൽ നികുതി പിരിച്ചെടുത്തു.
-എന്നാൽ ഭരണത്തിൽ ഈ കോളനികൾക്ക് യാതൊരു പങ്കാളിത്തവും നൽകിയിരുന്നില്ല.
-ഇതിന്റെ ഫലമായി ജെയിംസ് ഓട്ടിസ് രൂപംനൽകിയ പ്രാതിനിത്യം ഇല്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യത്തോടുകൂടി സമരത്തിന് തുടക്കമായി.
മെർക്കന്റലിസ്റ്റ് നിയമങ്ങൾ
-മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്താൽ കച്ചവടക്കാർ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ കച്ചവട നയമാണ് മെർക്കന്റൈലിസ്റ്റ് നിയമങ്ങൾ.
മെർക്കന്റൈലിസ്റ്റ് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ
-കോളനികളിൽ നിന്നോ കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടു പോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ കോളനികളിൽ നിർമ്മിച്ച കപ്പലുകളിലോ മാത്രമായിരിക്കണം.
-കോളനികളിൽ ഉല്പാദിപ്പിച്ചിരുന്ന പഞ്ചസാര, കമ്പിളി, പരുത്തി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവൂ.
-കോളനികളിലെ നിയമപരമായ പ്രമാണങ്ങൾ, വർത്തമാന പത്രങ്ങൾ, ലഘുലേഖകൾ, ലൈസൻസുകൾ തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിന്റെ സ്റ്റാമ്പ് പതിക്കണം.
-കോളനികളിൽ നില നിർത്തിയിട്ടുള്ള ഇംഗ്ലീഷുകാരുടെ സൈന്യത്തിനുള്ള താമസസ്ഥലവും അത്യാവശ്യ സൗകര്യങ്ങളും കോളനിക്കാർ നൽകണം.
-കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നൽകണം.
ചിന്തകന്മാരുടെ സ്വാധീനം
-ജെയിംസ് ഓട്ടിസ്:-പ്രാതിനിധ്യമില്ലാതെ നികുതിയില്ല
-ജോൺ ലോക്ക് :- മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല.
-തോമസ് പെയിൻ:- ഏതെങ്കിലും വിദേശ ശക്തിക്ക് ഈ വൻകരയെ ദീർഘകാലം കീഴടക്കി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല.
-ഇത്തരം ചിന്തകളും സമരത്തിന് കാരണമായി.
സമരത്തിന്റെ ഗതി
- 1773 ഡിസംബർ 16-ന് ബോസ്റ്റൺ ടീ പാർട്ടിയോട് കൂടി അമേരിക്കൻ സ്വാതന്ത്ര്യ സമരം ആരംഭിച്ചു.
- 1774 ജോർജിയ ഒഴികെയുള്ള കോളനികളുടെ പ്രതിനിധികൾ ഫിലാഡൽഫിയയിൽ സമ്മേളിച്ചു.
- ഇത് ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് എന്നറിയപ്പെടുന്നു.
- വ്യവസായങ്ങൾക്കും വ്യാപാരത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുക, തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്താതിരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇംഗ്ലണ്ടിലെ രാജാവിന് നിവേദനം നൽകി.
- 1775 ഫിലാഡൽഫിയയിൽ ചേർന്ന രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസിൽ ജോർജ്ജ് വാഷിങ്ടണിനെ കോണ്ടിനെന്റൽ സൈന്യത്തിന്റെ തലവനായി തെരഞ്ഞെടുത്തു.
-തോമസ് പെയിൻ തന്റെ കോമൺ സെൻസ് എന്ന ലഘു ലേഖയിലൂടെ അമേരിക്ക ഇംഗ്ലണ്ടിൽ നിന്നും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചു.
-1776 ജൂലൈ നാലിന് മൂന്നാം അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് ലോക പ്രശസ്ത സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.
-തോമസ് ജഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ എന്നിവരാണ് സ്വാതന്ത്ര്യപ്രഖ്യാപനം തയ്യാറാക്കിയത്.
-സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ ഇംഗ്ലണ്ടും അമേരിക്കൻ കോളനികളും തമ്മിൽ ആരംഭിച്ച യുദ്ധം 1781 ൽ അവസാനിച്ചു.
-1783 ലെ പാരീസ് ഉടമ്പടി പ്രകാരം ഇംഗ്ലണ്ട് 13 കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.
-തുടർന്ന് ജെയിംസ് മാഡിസന്റെ നേതൃത്വത്തിൽ അമേരിക്കയ്ക്ക് ഭരണഘടന തയ്യാറാക്കി.
-പുതിയ ഭരണഘടന പ്രകാരം അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡണ്ടായി ജോർജ്ജ് വാഷിങ്ടൺ തിരഞ്ഞെടുക്കപ്പെട്ടു.
മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങൾ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ നിന്നും കണ്ടെത്താം?
-എല്ലാ മനുഷ്യരും തുല്യരാണ്.
-എല്ലാവർക്കും ചില അവകാശങ്ങൾ ഉണ്ട്.
-അവകാശങ്ങൾ നേടിയെടുക്കാൻ ഭരിക്കപ്പെടുന്നവരുടെ അംഗീകാരം ലഭിച്ച ഭരണകൂടങ്ങൾ രൂപീകരിക്കണം
-ഭരണകൂടത്തെ മാറ്റുന്നതിനും ഇല്ലാതാക്കുന്നതിനും ഉള്ള അധികാരം ജനങ്ങൾക്കുണ്ട്.
അമേരിക്കൻ ഐക്യനാടുകളുടെ രൂപീകരണത്തിലേക്കു നയിച്ച വിവിധ സംഭവങ്ങളുടെ ഫ്ളോ ചാർട്ട് തയ്യാറാക്കുക.
-മെർക്കന്റലിസ്റ്റ് നിയമങ്ങൾ.
-ചിന്തകന്മാരുടെ സ്വാധീനം.
-പ്രാതിനിധ്യമില്ലാതെ നികുതിയില്ല.
-ബോസ്റ്റൺ ടീ പാർട്ടി 1773 ഡിസംബർ 16.
-ഒന്നാം കോണ്ടിനെന്റെൽ കോൺഗ്രസ് 1774.
-രാജാവിന് നിവേദനം നൽകുന്നു.
-രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് 1775.
-ജോർജ് വാഷിങ്ടണിനെ കോളനികളുടെ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുക്കുന്നു.
-അമേരിക്ക ഇംഗ്ലണ്ടിൽ നിന്നും വേർപിരിയുന്നു എന്ന തോമസ് പേയിനിന്റെ പ്രഖ്യാപനം.
-1776 ജൂലൈ 4-ലെ മൂന്നാം കോണ്ടിനെന്റൽ കോൺഗ്രസിൽ വച്ച് അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.
-തുടർന്ന് നടന്ന യുദ്ധം 1781 ൽ അവസാനിക്കുന്നു.
-1783 പാരീസ് ഉടമ്പടിയിലൂടെ ഇംഗ്ലണ്ട് 13 അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നു ജെയിംസ് മാഡിസൺ നേതൃത്വത്തിൽ അമേരിക്കയ്ക്ക് പുതിയ ഭരണഘടന രൂപീകരിക്കുന്നു
-അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റായി ജോർജ് വാഷിങ്ടനെ തിരഞ്ഞെടുക്കുന്നു.
അമേരിക്കൻ സ്വാതന്ത്രസമരം പിൽക്കാല ലോകചരിത്രത്തിൽ ചെലുത്തിയ സ്വാധീനം
- പിൽക്കാല സ്വാതന്ത്ര്യസമരങ്ങൾക്കും വിപ്ലവങ്ങൾക്കും പ്രചോദനവും ലക്ഷ്യബോധവും നൽകി.
- മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് മാതൃകയായി.
- റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടുവച്ചു.
- ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കി.
- സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യവും അധികാരവും നൽകുന്ന ഫെഡറൽ രാഷ്ട്രമെന്ന ആശയം ലോകത്തിന് നൽകി.
ഫ്രഞ്ച് വിപ്ലവം
കാരണങ്ങൾ
-രാജാക്കന്മാരുടെ സ്വേച്ഛാധിപത്യ ഭരണവും ആഡംബരവും ധൂർത്തും നിറഞ്ഞ ജീവിതം.
-ഫ്രാൻസിൽ നിലനിന്നിരുന്ന സാമൂഹിക-സാമ്പത്തിക അസമത്വം.
-ചിന്തകൻമാരുടെ സ്വാധീനം
രാജാക്കന്മാരുടെ സ്വേച്ഛാധിപത്യ ഭരണവും ആഡംബരവും ധൂർത്തും നിറഞ്ഞ ജീവിതം.
ലൂയി പതിനാലാമൻ
- ഞാനാണ് രാഷ്ട്രം.
- രാജാവിന്റെ അധികാരങ്ങളെല്ലാം ദൈവം നൽകിയതാണ്.
- അതിനാൽ രാജാവിനെ ചോദ്യംചെയ്യാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ.
ലൂയി പതിനഞ്ചാമൻ
എനിക്ക് ശേഷം പ്രളയം
മേരി ആൻറ്റോയിനറ്റ്
- നിങ്ങൾക്ക് റൊട്ടി ഇല്ലെങ്കിലെന്താ കേക്ക് തിന്നുകൂടെ?
ഫ്രാൻസിൽ നിലനിന്നിരുന്ന സാമൂഹിക-സാമ്പത്തിക അസമത്വം.
-ഫ്രഞ്ച് സമൂഹത്തെ മൂന്നു തട്ടുകളായി തിരിച്ചിരുന്നു.
-അവ മൂന്ന് എസ്റ്റേറ്റുകൾ എന്നറിയപ്പെട്ടു.
ഒന്നാമത്തെ എസ്റ്റേറ്റ്
-ഒന്നാമത്തെ എസ്റ്റേറ്റ് പുരോഹിതന്മാർ.
-ധാരാളം ഭൂപ്രദേശം കൈവശംവച്ചു.
-കർഷകരിൽനിന്നും തിന്നെ എന്നപേരിലുള്ള നികുതി പിരിച്ചു.
-എല്ലാത്തരം നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
-ഭരണത്തിലെയും
രണ്ടാമത്തെ എസ്റ്റേറ്റ്
സൈന്യത്തിലെയും ഉയർന്ന പദവികൾ നിയന്ത്രിച്ചു.
-രണ്ടാമത്തെ എസ്റ്റേറ്റ് പ്രഭുക്കന്മാർ
-സൈനിക സേവനം നടത്തി.
-കർഷകരിൽനിന്നും പലതരം നികുതികൾ പിരിച്ചു.
-വേതനം നൽകാതെ കർഷകരെ കൊണ്ട് പണിയെടുപ്പിച്ചു.
-നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
-ആഡംബര ജീവിതം നയിച്ചു.
-വിശാലമായ ഭൂപ്രദേശം കൈവശം വെച്ചു.
മൂന്നാമത്തെ എസ്റ്റേറ്റ്
- മൂന്നാമത്തെ എസ്റ്റേറ്റ് മധ്യവർഗവും, കർഷകർ, കൈത്തൊഴിലുകാർ എന്നിവർ ഉൾപ്പെടുന്നു.
- മധ്യവർഗം കച്ചവടക്കാർ, എഴുത്തുകാർ, അഭിഭാഷകർ, ഉദ്യോഗസ്ഥർ, അധ്യാപകർ, ബാങ്കർമാർ എന്നിവർ ചേർന്നതാണ്.
- മൂന്നാമത്തെ എസ്റ്റേറ്റിന് ഭരണത്തിൽ ഒരു അവകാശവുമില്ല.
- തൈലേ എന്ന പേരിലുള്ള നികുതി സർക്കാരിന് നൽകണം.
താഴ്ന്ന സാമൂഹികപദവി.
പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും നികുതി നൽകണം.
ചിന്തകൻമാരുടെ സ്വാധീനം
വോൾട്ടയർ
- പുരോഹിതൻന്മാരുടെ ചൂഷണത്തെ പരിഹസിച്ചു
- യുക്തിചിന്ത, സമത്വം, മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിച്ചു.
റൂസ്സോ
-സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.
മൊണ്ടസ്ക്യു
ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു.
- ഗവൺമെന്റിനെ നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചു.
ഫ്രഞ്ച് വിപ്ലവത്തിന്റെ ഗതി
-ബൂർബൻ രാജാക്കന്മാർ, പുരോഹിതർ, പ്രഭുക്കന്മാർ എന്നിവർ നയിച്ച ആഡംബരപൂർവ്വമായ ജീവിതം, ധൂർത്ത്, യുദ്ധങ്ങൾ, കൃഷിനാശം, സ്വാതന്ത്ര്യസമരത്തിൽ അമേരിക്കയെ സഹായിച്ചത് തുടങ്ങിയവ ഫ്രാൻസിലെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാക്കി.
-പുതിയ നികുതി ചുമത്താൻ ആയി 1789 ലൂയി പതിനാറാമൻ ജനപ്രതിനിധി സഭയായ സ്റ്റേറ്റ് ജനറൽ വിളിച്ചുചേർത്തു. -സ്റ്റേറ്റ് ജനറലിൽ 3 എസ്റ്റേറ്റുകളിലേയും ഓരോ അംഗത്തിനും ഓരോ വോട്ട് വേണമെന്ന് കോമൺസ് എന്നറിയപ്പെട്ട മൂന്നാമത്തെ എസ്റ്റേറ്റ് ആവശ്യപ്പെട്ടു.
-തർക്കങ്ങൾക്കൊടുവിൽ മൂന്നാമത്തെ എസ്റ്റേറ്റിലെ അംഗങ്ങൾ തങ്ങളാണ് ഫാൻസിലെ ദേശീയ അസംബ്ലി എന്ന് സ്വയം പ്രഖ്യാപിച്ചു.
-അവർ തൊട്ടടുത്തുള്ള ഒരു ടെന്നീസ് കോർട്ടിൽ സമ്മേളിച്ച് ഫ്രാൻസിനായി ഒരു ഭരണഘടന തയ്യാറാക്കിയ ശേഷമേ പിരിയുകയുള്ളു എന്ന് പ്രതിജ്ഞ ചെയ്തു.
-ഇത് ടെന്നീസ് കോർട്ട് പ്രതിജ്ഞ എന്നറിയപ്പെടുന്നു.- 1789 ജൂലൈ 14 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ട് വിപ്ലവകാരികൾ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റിൽ ജയിൽ തകർത്തു.
-ഇതിനെ ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്നു.
-1789 ആഗസ്റ്റ് 12 ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കി.
- 1789 ഒൿടോബറിൽ പാരീസ് നഗരത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ ഭക്ഷണം വേണം എന്ന മുദ്രാവാക്യവുമായി വേഴ്സായി കൊട്ടാരത്തിലേക്ക് പ്രകടനം നടത്തി.
- 1792 സെപ്റ്റംബർ പുതുതായി രൂപീകരിച്ച ഭരണഘടന അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺവെൻഷൻ ഫ്രാൻസിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
ഫ്രാൻസ് തുമ്മിയാൽ യൂറോപ്യൽ ആകെ ജലദോഷം പിടിക്കും എന്നു പറഞ്ഞതാര്? എന്തുകൊണ്ട്?
-ഫ്രഞ്ച് വിപ്ലവത്തിന്റെ സ്വാധീനത്തെകുറിച്ച് ഓസ്ട്രിയൻ ഭരണാധികാരി ആയിരുന്ന മെറ്റേർണിക്ക് പറഞ്ഞതാണ് ഈ അഭിപ്രായം.
-ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വിപ്ലവം വ്യാപിച്ചതിനാലാണ് അങ്ങനെ പറഞ്ഞത്.
ഫ്രഞ്ച് വിപ്ലവത്തിന്റെ ലക്ഷ്യങ്ങളും സ്വാധീനവും.
-പിൽക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങൾക്കും ആവേശംപകർന്നു.
-യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി.
-രാജ്യം എന്നാൽ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ചു.
-ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്കു നൽകി.
-ദേശീയതയുടെ ആവിർഭാവത്തിന് വഴിയൊരുക്കി.
-മധ്യവർഗത്തിന്റെ വളർച്ചയെ സഹായിച്ചു.
-യൂറോപ്പിൽ നിലനിന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് ഭീഷണി ഉയർത്തി.
-സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ ആശയങ്ങൾക്ക് പ്രചാരം ലഭിച്ചു.
ഫ്രഞ്ച് വിപ്ലവത്തിനുശേഷം ഫ്രാൻസിലെ ദേശീയ അസംബ്ലി പാസാക്കിയ മനുഷ്യാവകാശ പ്രഖ്യാപനത്തി പ്രഖ്യാപനത്തിലെ വ്യവസ്ഥകൾ എന്തെല്ലാം?
-സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ തുല്യ അവകാശങ്ങളോടെ സ്വതന്ത്രനായി ജീവിക്കുന്നു.
-എല്ലാ രാഷ്ട്രീയ കൂട്ടായ്മകളുടെയും ലക്ഷ്യം മനുഷ്യന്റെ സ്വാഭാവികവും അവിഭാജ്യവുമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ്.
-അവ സ്വാതന്ത്ര്യം, സ്വത്ത്, സുരക്ഷിതത്വം, അടിച്ചമർത്തലുകളെ ചെറുക്കൽ എന്നിവയ്ക്കുള്ള അവകാശമാണ്.
-എല്ലാ പരമാധികാരവും രാഷ്ട്രത്തിൽ കുടികൊള്ളുന്നു. മറ്റുള്ളവർക്ക് ഹാനികരമല്ലാത്ത പ്രവർത്തനങ്ങൾ നടത്താനുള്ള അധികാരമാണ് സ്വാതന്ത്ര്യം.
-സമൂഹത്തിന് ഹാനികരമാകുന്ന പ്രവർത്തനങ്ങളെ വിലക്കാനുള്ള അവകാശം മാത്രമേ നിയമത്തിനുള്ള.
റഷ്യൻ വിപ്ലവം
കാരണങ്ങൾ
-റഷ്യയിലെ സാർ ചക്രവർത്തിമാരുടെ ഏകാധിപത്യഭരണം.
-കർഷകരുടെയും ഫാക്ടറി തൊഴിലാളികളുടെയും ദുരിതപൂർണമായ ജീവിതം
-റഷ്യയുടെ കാർഷികമേഖലയിലെ കുറഞ്ഞ ഉല്പാദനം.
-ഭൂരഹിതരായ റഷ്യയിലെ കർഷകർ കൂടുതൽ നികുതിഭാരം വഹിക്കേണ്ടി വന്നത്.
-പ്രകൃതിവിഭവങ്ങൾ കൊണ്ട് സമ്പന്നമായ റഷ്യയുടെ വ്യാവസായികോല്പാദനം കുറഞ്ഞത്.
-വ്യവസായങ്ങൾ ഭൂരിഭാഗവും വിദേശികൾ നിയന്ത്രിച്ചത്.
ചിന്തകന്മാരുടെ സ്വാധീനം
-കാൾ മാക്സ്, ഫെഡറിക് ഏംഗൽസ്, ലിയോ ടോള്സ്റ്റോയ്, മാക്സിം ഗോർക്കി, ഇവാൻ തുർഗനോവ് എന്നിവരുടെ ആശയങ്ങൾ.
-കാൾ മാക്സും, ഫെഡറിക് എംഗൽസും ആവിഷ്കരിച്ച മാർക്സിസ്റ്റ് ആശയങ്ങൾ തൊഴിലാളികളിലേക്ക് ആവേശം പകർന്നു.
-മുതലാളിമാർ നിയന്ത്രിച്ചിരുന്ന ഉൽപാദന വ്യവസ്ഥക്ക് പകരം തൊഴിലാളികളുടെ ആധിപത്യം സ്ഥാപിക്കാൻ അവർ ആഹ്വാനം ചെയ്തു.
-തൊഴിലാളികളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാനായി തൊഴിലാളിസംഘടനകൾ രൂപീകരിച്ചു.
-ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി രൂപീകരിച്ചു.
-ഈ പാർട്ടി പിന്നീട് മെൻഷെവിക്കുകൾ (ന്യൂനപക്ഷം) എന്നും ബോൾഷെവിക്കുകൾ (ഭൂരിപക്ഷം) എന്നും രണ്ടായി പിരിഞ്ഞു -ലെനിൻ, ട്രോട്സ്കി തുടങ്ങിയവർ ബോൾഷെവിക് പാർട്ടിയുടെ നേതാക്കളും അലക്സാണ്ടർ കെറൻസ്കി മെൻഷെവിക്കുകളുടെ നേതാവുമായി.
-1905 ൽ നടന്ന റഷ്യ ജപ്പാൻ യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടത് പ്രതിസന്ധി രൂക്ഷമാക്കി.
-രാഷ്ട്രീയ അവകാശങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും ആവശ്യപ്പെട്ടു തൊഴിലാളികൾ പെട്രോഗ്രാഡ് എന്ന സ്ഥലത്ത് 1905 ജനുവരി 9 ന് പ്രകടനം നടത്തി.
-ഇതിനുനേരെ പട്ടാളം വെടിവെച്ചത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു.
-ഈ സംഭവം രക്തരൂക്ഷിതമായ ഞായറാഴ്ച എന്നറിയപ്പെടുന്നു.
ഫെബ്രുവരി വിപ്ലവം
(റഷ്യയിൽ ഒരു താൽക്കാലിക ഗവൺമെന്റ് നിലവിൽ വരാനുള്ള സാഹചര്യം വിശകലനം ചെയ്യുകയുക)
-റഷ്യയിൽ എമ്പാടും സമരങ്ങൾ സംഘടിപ്പിക്കുന്നതിനായി സോവിയറ്റുകൾ എന്നറിയപ്പെട്ട തൊഴിലാളി സംഘങ്ങൾ രൂപീകരിച്ചു.
-സമരം ശക്തമായതിനെ തുടർന്ന് മ എന്ന നിയമനിർമ്മാണസഭ രൂപീകരിക്കാൻ ചക്രവർത്തി നിർബന്ധിതനായി.
-1914 ഒന്നാം ലോക യുദ്ധം ആരംഭിച്ചതോടെ മയുടെ എതിർപ്പിനെ അവഗണിച്ച് സാർ
ചക്രവർത്തി നിക്കോളാസ് രണ്ടാമൻ യുദ്ധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.
-1917 ആയപ്പോഴേക്കും ഭക്ഷ്യ ദൗർലഭ്യം രൂക്ഷമായി.
-1917 മാർച്ച് 8 ന് ആയിരക്കണക്കിന് സ്ത്രീകൾ റൊട്ടിക്ക് വേണ്ടി പ്രകടനം നടത്തി.
-പെട്രോഗ്രാഡ് പട്ടണത്തിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി.
-സൈനികർ ആദ്യം ഈ പ്രകടനങ്ങളെ നേരിട്ടെങ്കിലും പിന്നീട് അവരും തൊഴിലാളികളോടൊപ്പം ചേർന്നു.
-ഒന്നാം ലോകയുദ്ധത്തിൽ തങ്ങൾ അനുഭവിച്ച ദുരിതങ്ങളാണ് സൈനികരെ പ്രധാനമായും ഇതിന് പ്രേരിപ്പിച്ചത്.
-പെട്രോഗ്രാഡ് പട്ടണം തൊഴിലാളികൾ പിടിച്ചെടുത്തു.
-നിക്കോളാസ് രണ്ടാമൻ സ്ഥാനം ഒഴിയുകയും റഷ്യയിൽ മെൻഷെവിക്ക് നേതാവായ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഒരു താൽക്കാലിക ഗവൺമെൻറ് നിലവിൽ വന്നു.
-ഇത് ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്നു.
ഒക്ടോബർ വിപ്ലവം
(റഷ്യയിൽ ഒരു തൊഴിലാളിവർഗ ഭരണം സ്ഥാപിക്കുന്നതിൽ ഒക്ടോബർ വിപ്ലവം വഹിച്ച പങ്ക് വ്യക്തമാക്കുക)
-താൽക്കാലിക ഗവൺമെന്റിനെ സോവിയറ്റുകളിൽ ഒരു വിഭാഗം അംഗീകരിച്ചില്ല.
-ഈസമയം സ്വിറ്റ്സർലാൻഡിൽ ആയിരുന്ന വ്ലാഡിമിർ ലെനിൻ റഷ്യയിലെത്തി താൽക്കാലിക ഗവൺമെന്റിനെ ശക്തമായി വിമർശിച്ചു.
-വിപ്ലവം അതിന്റെ ലക്ഷ്യം നേടണമെങ്കിൽ അധികാരം മുഴുവൻ സോവിയറ്റുകൾക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
-ബോൾഷെവിക്കുകൾ സോവിയറ്റുകളും ലെനിന്റെ നിലപാടിനെ പിന്തുണച്ചു.
-നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പത്തിക പിന്നോക്കാവസ്ഥയും ജനങ്ങൾക്കിടയിലെ അസമത്വവും ഇല്ലാതാക്കാൻ ഒരു തൊഴിലാളിവർഗ്ഗ ഭരണകൂടത്തിനും മാത്രമേ കഴിയൂ എന്ന് ബോൾഷെവിക്കുകൾ പ്രചരിപ്പിച്ചു.
-1917 ഒക്ടോബറിൽ ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെന്റിനെ സായുധ കലാപത്തിലൂടെ പരാജയപ്പെടുത്തി.
-തുടർന്ന് കെറൻസ്കി രാജ്യംവിടുകയും റഷ്യ ബോൾഷെവിക്കുകളുടെ നിയന്ത്രണത്തിലാവുകയുംചെയ്തു.
-ബോൾഷെവിക്കുകൾക്ക് അധികാരം ലഭിച്ച ഈ സംഭവം ഒക്ടോബർ വിപ്ലവം എന്നറിയപ്പെടുന്നു.
റഷ്യൻ വിപ്ലവത്തിന്റെ ഫലങ്ങൾ എന്തെല്ലാം?
-ഒന്നാം ലോകയുദ്ധത്തിൽ നിന്നും റഷ്യ പിന്മാറി.
-ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്തു.
-പൊതു ഉടമസ്ഥതക്ക് പ്രാധാന്യം കൊടുത്തു.
-കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി.
-റഷ്യ സാമ്പത്തിക - ശാസ്ത്ര - സാങ്കേതിക രംഗങ്ങളിൽ പുരോഗതി കൈവരിച്ചു.
-1924 പുതിയ ഭരണഘടന നിലവിൽ വന്നു.
-സോവിയറ്റ് റിപ്പബ്ലികുകൾ കൂടിച്ചേർന്ന് സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെട്ടു.
-ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സോവിയറ്റ് സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി.
ലോകം ഇരുപതാം നൂറ്റാണ്ടിൽ സാമൂഹ്യശാസാത്രം
ഒന്നാം ലോക യുദ്ധം കാരണങ്ങൾ
-സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള തർക്കങ്ങൾ -കോളനികൾ നേടിയെടുക്കുന്നതിനുവേണ്ടി യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽനടന്ന മത്സരങ്ങൾ
-സൈനിക സഖ്യങ്ങളുടെ രൂപീകരണം.
-തീവ്രദേശീയ പ്രസ്ഥാനങ്ങളുടെ രൂപീകരണം.
-സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ പ്രതിസന്ധികൾ.
-ആസ്ട്രിയയുടെ കിരീടാവകാശിയായ ഫ്രാൻസിസ് ഫെർഡിനന്റ് കൊല്ലപ്പെട്ടത്.
സൈനിക സഖ്യങ്ങളുടെ രൂപീകരണം.
-സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള തർക്കങ്ങൾ കോളനികൾ നേടിയെടുക്കുന്നതിനുവേണ്ടി യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ നടത്തിയ മത്സരങ്ങൾ എന്നിവ സൈനിക സഖ്യങ്ങളുടെ രൂപീകരണത്തിന് കാരണമായി.
-ത്രികക്ഷി സഖ്യം,
ത്രികക്ഷി സൗഹാർദം എന്നിവയാണ് സൈനിക സഖ്യങ്ങൾ.
-ത്രികക്ഷി സഖ്യം:-ജർമ്മനി, ആസ്ട്രിയ - ഹംഗറി, ഇറ്റലി.
-ത്രികക്ഷി സൗഹാർദം:- ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ.
തീവ്രദേശീയത.
-സ്വന്തം രാജ്യം മറ്റുള്ളവയെക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുകയും സ്വന്തം രാജ്യം ചെയ്യുന്നതെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നതാണ് തീവ്രദേശീയത.
-പാൻ സ്ലാവ് പ്രസ്ഥാനം,
-പാൻ ജർമൻ പ്രസ്ഥാനം,
-പ്രതികാര പ്രസ്ഥാനം. എന്നിവ തീവ്രദേശീയ പ്രസ്ഥാനങ്ങൾക്ക് ഉദാഹരണമാണ്.
സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ പ്രതിസന്ധികൾ.
-മൊറോക്കൻ പ്രതിസന്ധി.
-ബാൾക്കൻ പ്രതിസന്ധി.
ബാൽക്കൻ പ്രദേശത്ത് ആധിപത്യം ഉറപ്പിക്കാൻ റഷ്യൻ സഹായത്തോടെ സെർബിയയും, ജർമനിയുടെ പിന്തുണയോടെ ആസ്ട്രിയയും ശ്രമിച്ചതാണ് പ്രതിസന്ധികൾക്ക് കാരണം.
ആസ്ട്രേലിയയുടെ കിരീടാവകാശിയുടെ കൊലപാതകം
-ആസ്ട്രേലിയയുടെ കിരീടാവകാശിയായ ഫ്രാൻസിസ് ഫെർഡിനന്ററിനെ ബോസ്നിയൻ
തലസ്ഥാനമായ സാരയാവോയിൽ വച്ച് 1914 ജൂണിൽ സെർബിയക്കാരനായ ഗാവ് ലൊ പ്രിൻസപ്പ് വെടിവെച്ചു കൊന്നു.
-സെർബിയയാണ് ഇതിന് ഉത്തരവാദിയെന്ന് പ്രഖ്യാപിച്ച ആസ്ട്രിയ സെർബിയയുനേരെ 1914 ജൂലൈ 2 ന് യുദ്ധം പ്രഖ്യാപിച്ചു.
-ഓരോ സഖ്യരാഷ്ടവും തങ്ങളുടെ ചേരിയിലെ രാഷ്ട്രങ്ങളെ സഹായിക്കാനെത്തി.
മുസോളിനിയും ഫാഷിസവും
ഇറ്റലിയിൽ ഫാഷിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയ സാഹചര്യം വ്യക്തമാക്കുക.
ഒന്നാം ലോകയുദ്ധത്തിൽ വിജയിച്ചവരുടെ കൂട്ടത്തിൽ പെട്ടിട്ടും ഇറ്റലിക്ക് കാര്യമായ നേട്ടങ്ങളൊന്നും ലഭിച്ചില്ല.
-യുദ്ധാനന്തര കാലത്തെ വ്യവസായങ്ങളുടെ തകർച്ച, തൊഴിലില്ലായ്മ, നികുതി വർദ്ധനവ് പണപ്പെരുപ്പം തുടങ്ങിയവ ജനങ്ങളെ ഭരണകൂടത്തിൽ നിന്നും അകറ്റി.
-രാജ്യം സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് പോകുമോ എന്ന ഭയം ഫാഷിസത്തെ പിന്തുണയ്ക്കാൻ സമ്പന്നരെ പ്രേരിപ്പിച്ചു.
ഇറ്റലിയിൽ അധികാരം പിടിച്ചെടുത്ത മുസോളിനിയുടെ ഭരണത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
-രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ സ്വേച്ഛാധിപത്യപരമായ നടപടികൾ കൈക്കൊണ്ടു.
-അക്രമത്തിന്റെയും ഹിംസയുടെയും മാർഗ്ഗം സ്വീകരിച്ചു.
-സോഷ്യലിസ്റ്റുകൾ, തൊഴിലാളി-കർഷക നേതാക്കൾ എന്നിവരെ രാഷ്ട്രത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ചു.
-ഫാസിസ്റ്റ് പാർട്ടിയെ എതിർത്തവരെ വധിച്ചു.
-പ്രാചീനറോമാ സാമ്രാജ്യം പുനസ്ഥാപിക്കാൻ ശ്രമിച്ചു.
-പ്രാചീന റോമൻ ഭരണത്തിന്റെ പല മുദ്രകളും സ്വീകരിച്ചു.
-ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് കരിങ്കുപ്പായക്കാർ എന്ന സൈനിക വിഭാഗത്തെ ഉപയോഗിച്ചു.
-ആക്രമണോത്സുക വിദേശനയം സ്വീകരിച്ചു. എത്യോപ്യ, അൽബേനിയ തുടങ്ങിയ രാജ്യങ്ങൾ ആക്രമിച്ചു.
-ഇറ്റലിയുടെ സാമ്രാജ്യത്വമോഹം ലോകരാജ്യങ്ങളെ മറ്റൊരു ലോക യുദ്ധത്തിലേക്ക് നയിച്ചു.
ഹിറ്റ്ലറും നാസിസവും
ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിലെത്താൻ സഹായിച്ച ഘടകങ്ങൾ.
-ഒന്നാം ലോകയുദ്ധാനന്തരം ജർമനിയുടെ മേൽ അടിച്ചേൽപ്പിച്ച വേഴ്സായി സന്ധി.
-സാമ്പത്തിക തകർച്ചയും പണപ്പെരുപ്പവും.
-ജർമൻ ഭരണകൂടത്തിന് പരാജയവും രാഷ്ട്രീയ അസ്ഥിരതയും.
-ഹിറ്റ്ലറുടെ സംഘടനാ മികവും പ്രസംഗപാഠവവും.
ഹിറ്റ്ലറിന്റെ ഭരണത്തിലെ സവിശേഷതകൾ എന്തെല്ലാം?
-ഹിറ്റ്ലർ നാസിസത്തിന്റെ പ്രധാന ശത്രുക്കളായ സോഷ്യലിസ്റ്റ്കളെയും, കമ്യൂണിസ്റ്റുകളെയും, ജൂതരെയും കൊന്നൊടുക്കി
-ഒന്നാം ലോകയുദ്ധത്തിൽ ജർമ്മനിക്ക് ഉണ്ടായ അപമാനങ്ങൾക്കും തിരിച്ചടികൾക്കും ഉത്തരവാദികൾ ജൂതർ ആണെന്ന് ആരോപിച്ചു.
-പ്രത്യേകം തയ്യാറാക്കിയ കോൺസൻട്രേഷൻ ക്യാമ്പുകളിൽ വച്ച് ജൂതരെ കൂട്ടക്കൊല ചെയ്തു.
-ഇതു ഹോളോകാസ്റ്റ് എന്നറിയപ്പെടുന്നു.
ഫാസിസത്തിന്റെയും നാസിസത്തിന്റെയും പ്രവർത്തനങ്ങളിലെ സമാനതകൾ
ആശയങ്ങൾ
വംശമഹിമ
സൈനിക സ്വേച്ഛാധിപത്യം
ആക്രമണോത്സുകമായ വിദേശയനയം പ്രഖ്യാപിച്ചു.
ഫാഷിസം
-റോമാ സാമ്രാജ്യത്തിന്റെ പുനസ്ഥാപനം
-സോഷ്യലിസ്റ്റുകൾ, തൊഴിലാളി -കർഷക നേതാക്കൾ എന്നിവരെ ശത്രുക്കളായി
-ശത്രുക്കളെ ഉന്മൂലനം ചെയ്യൽ
-ഫാഷിസ്റ്റ് പാർട്ടിയെ എതിർത്തവരെ വധശിക്ഷയ്ക്ക് വിധേയരാക്കി
-കരിങ്കുപ്പായക്കാർ എന്ന സൈനിക വിഭാഗത്തെ ഉപയോഗിച്ച് എതിരാളികളെ അടിച്ചമർത്തി
-എത്യോപ്യ, അൽബേനിയ എന്നീ രാജ്യങ്ങളെ ആക്രമിച്ചു.
നാസിസം
-ആര്യ വംശം
-നാസിസത്തിന്റെ പ്രധാന ശത്രുക്കളായ സോഷ്യലിസ്റ്റുകളെയും, കമ്മ്യൂണിസ്റ്റുകളെയും, ജൂതരെയും, ജനാധിപത്യവാദികളെയും കൊന്നൊടുക്കി.
തവിട്ടു കുപ്പായക്കാർ എന്ന സൈന്യത്തെയും
ഗസ്റ്റപ്പൊ എന്ന രഹസ്യ സംഘത്തെയും ഉപയോഗിച്ച് ജൂതരെ കൂട്ടക്കൊല ചെയ്തു.
-ആസ്ട്രിയ, ചെക്കോ സ്ലോവാക്യ എന്നീ രാഷ്ട്രങ്ങളെ ആക്രമിച്ചു.
-ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് സൈനിക സഖ്യം രൂപീകരിച്ചു.
ഇരു ചേരികൾക്കുമൊരു ബദൽ
- ചേരിചേരായ്മ
ചേരിചേരാ പ്രസ്ഥാനം (അപകോളനീകരണവും ശീതസമരവും ചേരിചേരാ സ്ഥാനത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചതെങ്ങനെ?)
-മുതലാളിത്ത ചേരിക്കും സോഷ്യലിസ്റ്റ് ചേരിക്കും ബദലായി രൂപം കൊണ്ടു.
-രണ്ടാം ലോകയുദ്ധാനന്തരം ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും സ്വാതന്ത്ര്യം നേടിയ രജ്യങ്ങൾ ചേർന്ന് രൂപീകരിച്ചു.
-ശീതസമരം സാമ്രാജ്യത്വത്തിന്റെ മറ്റെരു രൂപമാണെന്നും ലോകസമാധാനത്തിനു ഭീഷണിയാണെന്നും ഈ രാജ്യങ്ങൾ തിരിച്ചറിഞ്ഞു.
-മുതലാളിത്ത ചേരിയുടെയോ സോഷ്യലിസ്റ്റ് ചേരിയുടെയോ ഭാഗമാവാതെ നിലകൊണ്ട രാജ്യങ്ങളുടെ ഐക്യമാണ് ചേരിചേരാ
പ്രസ്ഥാനം.
-വൻശക്തികളുടെ ആയുധമത്സരവും സൈനിക സഖ്യങ്ങളും തങ്ങൾക്ക് ഭീഷണിയാണെന്ന് ഇവർ തിരിച്ചറിഞ്ഞു.
-യുദ്ധവും സംഘർഷവുമില്ലാത്ത ലോകത്തിന് മാത്രമേ സാമ്പത്തികമായും സാമൂഹികമായും മുന്നേറാൻ കഴിയൂ എന്നവർ തിരിച്ചറിഞ്ഞു.
-1955 ൽ ഇന്തോനേഷ്യയിലെ ബാന്ദൂങ്ങിൽ ചേർന്ന സമ്മേളനത്തിൽ വച്ച് ചേരിചേരാ പ്രസ്ഥാനം രൂപീകരിക്കാൻ തീരുമാനിച്ചു.
-1961 ൽ ബെൽഗ്രേസിൽ വച്ച് ചേരിചേരാ രാജ്യങ്ങളുടെ ആദ്യ സമ്മേളനം നടന്നു.
-ചേരിചേരായ്മ ലോക കാര്യങ്ങളിൽ നിന്ന് മാറി നിൽക്കലല്ല, ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളിലും സജീവമായി ഇടപെടാനാണ് എന്നാണ് ജവഹർലാൽ നെഹ്റുവിന്റെ വീക്ഷണം.
ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയ നേതാക്കൻമാർ
ജവഹർലാൽ നെഹ്റു -ഇന്ത്യ
ഗമാൽ അബ്ദുൽ നാസർ - ഈജിപ്ത്
മാർഷൽ ടിറ്റോ - യുഗോസ്ലാവിയ
അഹമ്മദ് സുക്കാർണോ - ഇന്തോനേഷ്യ
പൊതുഭരണം
പൊതുഭരണം
പൊതുഭരണം എൻ ഗ്ലാഡൻ ന്റെ നിർവ്വചനം
-പൊതുഭരണമെന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്.
പൊതുഭരണമെന്നൽ എന്ത്?
-രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത്തിനെ പൊതുഭരണം എന്നു പറയുന്നു.
-ഗവൺമെന്റ് സ്ഥാപനങ്ങളെല്ലാം പൊതുഭരണ സംവിധാനത്തിന്റെ ഭാഗമാണ്.
- ജനക്ഷേമം മുൻനിർത്തിയാണ് അവ പ്രവർത്തിക്കുന്നത്.
- ഭരണ രീതിക്കന്നുസരിച്ച് പൊതുഭരണം വ്യത്യാസപ്പെടും.
പൊതുഭരണത്തിന്റെ പ്രാധാന്യം
- ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുന്നു.
- സാധനങ്ങളും സോവനങ്ങളും ലഭ്യമാക്കുന്നു.
- ജനക്ഷേമം ഉറപ്പാക്കുന്നു.
- ജനകീയ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നു.
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ.
- ശ്രേണിപരമായ സംഘാടനം.
- സ്ഥിരത.
- യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം.
- രാഷ്ട്രീയ നിഷ്പക്ഷത.
- വൈദഗ്ധ്യം.
ഇന്ത്യൻ സിവിൽ സർവീസ്
- കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരും, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ചേർന്നതാണ് ഇന്ത്യൻ സിവിൽ സർവീസ്.
-ഇന്ത്യൻ സിവിൽ സർവീസിനെ മൂന്നായി തിരിക്കാം
1. അഖിലേന്ത്യാ സർവീസ്
2. കേന്ദ്ര സർവീസ്
3.സംസ്ഥാന സർവീസ്
അഖിലേന്ത്യാ സർവീസ്
- ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.
- കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.
ഉദാ: - ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS) ഇന്ത്യൻ പോലീസ് സർവീസ് (IPS)
കേന്ദ്ര സർവീസ്
-ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.
-കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപെടുന്നു.
ഉദാ:- ഇന്ത്യൻ ഫോറിസ് സർവീസ്,ഇന്ത്യൻ റെയിൽവേ സർവീസ്.
സംസ്ഥാന സർവീസ്
-സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കുന്നു.
-സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു. ഉദാ: - സെയിൽസ് ടാക്സ് ഓഫീസർ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി)
-കേന്ദ്ര സർവീസിലേക്കും അവിലേന്ത്യാ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്ത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ് .
-കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
-യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ വിപുലമായ സംവിധാനങ്ങൾ യു.പി.എസ്.സി ഒരുക്കുന്നു.
-ഭരണഘടനാ നിയമത്തെ അടിസ്ഥാനമാക്കി നിലവിൽ വന്നതിനാൽ ഇതിനെ ഭരണഘടനാ സ്ഥാപനം എന്നു വിളിക്കുന്നു.
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
-സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് അതതു സംസ്ഥാനങ്ങളിലെ
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകൾ ആണ്.
-കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്.
-ഭരണഘടനാ നിയമത്തെ അടിസ്ഥാനമാക്കി നിലവിൽ വന്നതിനാൽ ഇതിനെയും ഭരണഘടനാ സ്ഥാപനം എന്നു വിളിക്കുന്നു.
ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപും
ബ്രിട്ടീഷ് നയങ്ങളുടെ പ്രത്യാഘാതങ്ങൾ
-ബ്രിട്ടീഷ് ആധിപത്യത്തിന്റെ ദുരിതം ആദ്യം അനുഭവിച്ചത് കർഷകരായിരുന്നു.
-ബ്രിട്ടീഷുകാർ നടപ്പാക്കിയ ഭൂനികുതി നയങ്ങളായിരുന്നു കർഷകരുടെ നട്ടെല്ലൊടിച്ചത്.
-പരമാവധി വരുമാനമുണ്ടാക്കുക എന്നതായിരുന്നു നികുതിനയത്തിന്റെ ലക്ഷം.
-ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത നികുതി സമ്പ്രദായങ്ങളാണ് നടപ്പിലാക്കയത്.
ശാശ്വത ഭൂനികുതി വ്യവസ്ഥ
-ബംഗാൾ, ബിഹാർ, ഒറീസ എന്നീപ്രദേശങ്ങളിൽ നടപ്പിലാക്കി.
-നികുതി പിരിച്ചിരുന്നത് സെമീന്ദാർമാർ.
-നികുതി പിരിക്കുന്ന പ്രദേശത്തിന്റെ ഉടമസ്ഥൻ സമീന്ദാർ ആയിരുന്നു.
-യഥാർഥ കർഷകർ കുടിയാൻമാരായിമാറി.
-വിളവിന്റെ 60 % വരെ നികുതിയായി നൽകണമായിരുന്നു.
-വിളവ് മോശമായാലും നികുതി നൽകണം.
-നിശ്ചിത തീയതിയിൽ നികുതി പണമായി നൽകണം.
-കോൺവാലീസ് പ്രഭു നടപ്പിലാക്കി.
റയട്ടവാരി സമ്പ്രദായം
-ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ നടപ്പിലാക്കി. -കർഷകരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചു. -ഭൂമിയുടെ ഉടമസ്ഥൻ കർഷകൻ ആയിരുന്നു.
-നികുതി നിരക്ക് ഇടക്കിടക്ക് വർദ്ധിപ്പിച്ചിരുന്നു.
മഹൽവാരി വ്യവസ്ഥ
-വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കി.
-ഗ്രാമത്തലവന്മാർ നികുതി പിരിച്ചു.
-ഒരു ഗ്രാമത്തെ (മഹൽ) ഒരു യൂണിറ്റായി കണക്കാക്കി നികുതി പിരിച്ചു.
-വില്യം ബെൻറിക്ക് കൊണ്ടുവന്നു.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി നയത്തിന്റെ പ്രത്യാഘാതങ്ങൾ (ബ്രിട്ടീഷുകാരുടെ നികുതി നയങ്ങൾ എങ്ങനെയാണ് കർഷകരെ കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിലേക്ക് തള്ളിവിട്ടത്?)
-ഉയർന്ന നികുതി ശിശ്ചിത തീയതിയിൽ പണമായി അടയ്ക്കാൻ കഴിയാതെ വന്ന കർഷകർക്ക്
കൊള്ളപ്പലിശക്കാരിൽ നിന്നും പണം കടം വാങ്ങേണ്ടിവന്നു.
-കൃഷിയിടം പണയപ്പെടുത്തിയാണ് അവർ കടംവാങ്ങിയത്
-ഉയർന്ന പലിശ നിരക്കായിരുന്നു കർഷകരിൽ നിന്ന് ഈടാക്കിയത്
-കടവും പലിശയും അടയ്ക്കാൻ കഴിയാതെവന്ന കർഷകരുടെ ഭൂമി കൊള്ളപ്പലിശക്കാർ കൈക്കലാക്കി.
കുറിച്യ കലാപം
ബ്രിട്ടീഷ് ചൂഷണങ്ങൾക്കെതിരെ കുറിച്യർ നടത്തിയ കലാപത്തെക്കുറിച്ച് വ്യക്തമാക്കുക
-വയനാട്ടിലെ ഗോത്ര ജനതയായ കുറിച്യരും, കുറുമ്പ്രരുമാണ് 1812- ൽ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയത്. -ബ്രിട്ടീഷുകാർ അമിതമായി നികുതി ചുമത്തിയത്.
-നികുതി പണമായി അടക്കണമെന്ന് നിർബന്ധിച്ചത്.
-നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത് എന്നിവയെല്ലാം കലാപത്തിന് കാരണമായി.
-കുറിച്ച്യ നേതാവായ രാമൻ നമ്പിയുടെ നേതൃത്വത്തിലായിരുന്നു കലാപം നടന്നത്.
-രാമൻ നമ്പിയെ ബ്രിട്ടീഷുകാർ പിടികൂടി വധിച്ചു.
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം കാരണങ്ങൾ
-ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം. പ്രാദേശികമായി ഒതുങ്ങി നിൽക്കാതെ, ബ്രിട്ടീഷ് ഭരണത്തിൽ അസംതൃപ്തയായ രാജാക്കന്മാരും, കർഷകരും,
സൈനികരും, കരകൗശല തൊഴിലാളികളും ഒന്നിച്ച്
നടത്തിയ ഈ കലാപം ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്നു.
കാരണങ്ങൾ
-സൈനികരുടെ അസംതൃപ്തി.
-രാജാക്കന്മാരുടെ അസംതൃപ്തി.
കർഷകരുടെയും ദുരിതം.
-കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം.
സൈനികരുടെ അസംതൃപ്തി
-തുച്ഛമായ ശമ്പളം.
-ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട അവഹേളനം.
-പശുവിന്റെയും പന്നിയുടെയും കൊഴുപ്പു പുരട്ടിയതെന്ന് കരുതുന്ന മതവികാരം വ്രണപെടുത്തിയ തിര ഉപയോഗിച്ച് പുതിയ എൻഫീൽഡ് തോക്ക് ഉപയോഗിക്കാൻ സൈനികരെ നിർബന്ധിപ്പിച്ചത്.
-ബംഗാളിലെ ബാരക്ക്പൂരിൽ മംഗൽ പാണ്ഡെ എന്ന സൈനികൻ പുതിയ തിര ഉപയോഗിക്കാൻ നിർബന്ധിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനുനേരെ വെടിയുതിർത്തതോടെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചു.
രാജാക്കന്മാരുടെ അസംതൃപ്തി.
-ദത്തവകാശ നിരോധന നിയമത്തിലൂടെ നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.
-ദുർഭരണം ആരോപിച്ച് നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.
1857-ലെ കലാപത്തിലെആദ്യത്തെ രക്തസാക്ഷി
-മംഗൽ പാണ്ഡെ
1857-ലെ കലാപത്തിന് നേതൃത്വം നൽകിയവർ
ബഹദൂർഷാ രണ്ടാമൻ
റാണിലക്ഷ്മിഭായി
ബാഗം ഹസ്റത് മഹൽ
കാൺപൂർ
ഡൽഹി,
ഝാൻസി,
നാനാ സാഹേബ്, താന്തിയാതോപ്പി.
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സവിശേഷതകൾ
-രാജാക്കൻമാർ, ശിപായിമാർ, കർഷകർ, കരകൗശല തൊഴിലാളികൾ, സാധാരണക്കാർ എന്നിവരുടെ പങ്കാളിത്തം
-ഹിന്ദു -മുസ്ലിം ഐക്യം.
ഡൽഹി പിടിച്ചെടുത്ത കലാപകാരികൾ ബഹദൂർ ഷാ രണ്ടാമനെ ചക്രവർത്തിയായി പ്രഖ്യാപിച്ചു.
-ബ്രിട്ടീഷുകാരെയും കൊള്ളപ്പലിശക്കാരെയും ആക്രമിച്ചു.
-കണക്കു പുസ്തകങ്ങൾ തീയിട്ടു.
1857-ലെ കലാപത്തിന്റെ ഫലങ്ങൾ
ലക്ഷക്കണക്കിന് കലാപകാരികൾ കൊല്ലപ്പെട്ടു.
-ബ്രിട്ടീഷുകാർ കലാപത്തെ പൂർണമായും അടിച്ചമർത്തി.
-ഇന്ത്യയുടെ ഭരണം ഇംഗ്ളീഷ് ഈസ്ററ് ഇന്ത്യാ കമ്പനിയുടെ കയ്യിൽ നിന്നും ബ്രിട്ടീഷ് ഗവണ്മെന്റ് ഏറ്റെടുത്തു.
-സാമ്പത്തിക ചൂഷണം ശക്തമായി.
-24 വൻ ക്ഷാമങ്ങളിലായി 2 കോടിയോളം ആളുകൾ മരണപ്പെട്ടു.
സംസ്ക്കാരവും ദേശീയതയും
വിദ്യാഭ്യാസം ദേശത്തിന്
ഇന്ത്യയിൽ ദേശീയ സമരകാലഘട്ടത്തിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്ഥാപകരും, ലക്ഷ്യങ്ങളും?
ഡക്കാൺ എജ്യുക്കേൻ സൊസൈറ്റി(പൂനെ)-സ്ഥാപകർ :- ജി ജി അഗാർക്കർ, ബാലഗംഗാധര തിലക്, മഹാദേവ ഗോവിന്ദ റാനഡെ എന്നിവർ ചേർന്ന് 1884 ൽ.
-ഇന്ത്യാക്കാരുടെ സാമൂഹികവും സാംസ്ക്കാരികവും ആയ പുരോഗതി.
-മതേതര വിദ്യാഭ്യാസം എല്ലാവർക്കും നൽകുക എന്നിവയാണ് ലക്ഷ്യം
വനിതാ സർവ്വകലാശാല(മഹാരാഷ്ട്ര)
-സ്ഥാപകൻ-ഡി.കെ.കാർവെ.
-സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം.
വിശ്വഭാരതി സർവ്വകലാശാല (ബംഗാൾ):-സ്ഥാപകൻ- രവീന്ദ്രനാഥടാഗോർ.
-രാഷ്ട്രങ്ങളുടെ അതിരുകൾക്കപ്പുറത്തുള്ള അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകി. -പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്ക്കാരങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം.
ജാമിയ മിലിയ ഇസ്ലാമിയ (അലിഗഡ്):-സ്ഥാപകർ - മൗലാന മുഹമ്മദലി, ഷൗക്കത്തലി, ഡോ.സക്കീർ ഹുസൈൻ, എം.എ.അൻസാരി. -മതേതര വിദ്യഭ്യാസം പ്രോത്സാഹിപ്പിക്കുക.
കേരള കലാമണ്ഡലം (തൃശൂർ)-സ്ഥാപകൻ:- വള്ളത്തോൾ നാരായണമേനോൻ.
-പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും കലകളുടെയും കടന്നുകയറ്റം നിയന്ത്രിച്ച് ഇന്ത്യൻ കലകളെ സംരക്ഷിക്കുക.
വാർധാ വിദ്യാഭ്യാസം(1937) സ്ഥാപകൻ-മഹാത്മ ഗാന്ധി,
ലക്ഷ്യം
-തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുക.
-വിദ്യാർത്ഥിയായിരിക്കുമ്പോൾ ചില തൊഴിലുകൾ പഠിച്ചാൽ അത് ഭാവിജീവിതത്തിൽ ഗുണകരമാകുമെന്ന് ഗാന്ധിജി കരുതി.
-ഇത്തരത്തിൽ വളരുന്ന ഒരു തലമുറയിലൂടെ ബ്രിട്ടീഷുകാരെ പ്രതിരോധിക്കാമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു.
ദേശീയത കലയിൽ
ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിന് ചിത്രകാരൻമാർ വഹിച്ച പങ്ക് വ്യക്തമാക്കുക.
-ഇന്ത്യൻ ചിത്രകലയെ പാശ്ചാത്യ സ്വാധീനത്തിൽ നിന്നും മോചിപ്പിച്ചു.
-ഭാരതീയ സംസ്ക്കാരത്തിലും പാരമ്പര്യത്തിലും അടിയുറച്ച പൗരസ്ത്യ ചിത്രകലയെ പ്രോത്സാഹിപ്പിച്ചു.
-ജന മനസുകളിൽ ദേശീയതയുടെ ബിംബങ്ങൾ സൃഷ്ടിച്ചു
-ദുരാചാരങ്ങൾക്കെതിരെ സാമൂഹിക മനോഭാവം സൃഷ്ടിച്ചു.
-ഇന്ത്യൻ ഗ്രാമങ്ങളിലെ ജീവിത ദുരിതങ്ങൾ തുറന്ന് കാട്ടി.
-ഇവരുടെ ചിത്രങ്ങൾ ഇന്ത്യക്കാരുടെ മനസ്സിൽ ഒരോറ്റ ഇന്ത്യയുടെ ചിത്രം വരച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ രചികപ്പെട്ട ചിത്രങ്ങൾ, ചിത്രകാരന്മാർ, പ്രമേയം എന്നിവ പട്ടിക പെടുത്തുക.
ഭാരതമാത.-ചിത്രകാരൻ - അബനീന്ദ്രനാഥ ടാഗോർ.-പ്രമേയം - ഇന്ത്യൻ ജനങ്ങൾക്ക് ആഹാരം വസ്ത്രം എന്നിവ നൽകുന്ന ഭാരതമാതാവ്.
-അബനീന്ദ്രനാഥ ടാഗോർ പൗരസ്ത്യ ചിത്രകലയുടെ പ്രോത്സാഹനത്തിനായി കൽക്കത്തയിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചു.
ശാകുന്ദളത്തിലെ രംഗം.-ചിത്രകാരൻ-രാജാ രവിവർമ്മ.-പ്രമേയം പുരാണങ്ങളിലെയും സാഹിത്യങ്ങളിലെയും സന്ദർഭങ്ങൾ.
സതി, ഗ്രാമീണചെണ്ടക്കാരൻ.-ചിത്രകാരൻ നന്ദലാൽ ബോസ് - പ്രമേയം സാമൂഹിക ദുരാചാരങ്ങളും, ചരിത്ര സംഭവങ്ങളും.
ഗ്രാമീണ ജീവിതം.-ചിത്രകാരി - അമൃതാ ഷേർഗിൽ-പ്രമേയം ഇന്ത്യൻ ഗ്രാമങ്ങളിലെ ദുരിത ജീവിതം.
ഇന്ത്യൻ ജനതയിൽ ദേശീയ ഐക്യം വളർത്താൻ സഹായിച്ച ദേശീയ ചിഹ്നങ്ങൾ: ദേശീയ പതാക ,ദേശീയ മുദ്ര,
-സാരനാഥിലെ അശോക സ്തംഭത്തിൽ നിന്നും എടുത്തതാണ് നമ്മുടെ ദേശീയ മുദ്ര
-ഇന്ത്യൻ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശ ആധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു :ചർക്ക
ഗാന്ധിജിയുടെ നേതൃത്വത്തിൽ ചർക്കയോടുകൂടിയ ദേശീയപതാക രൂപീകരിച്ചു.
സമരവും സ്വാതന്ത്ര്യവും
ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യകാല സമരങ്ങളും സവിശേഷതകളും സമരമാർഗങ്ങളും പട്ടികപ്പെടുത്തുക
-ചമ്പാരനിലെ നീലം കർഷകരുടെ സമരം - ബിഹാർ-1917 കാരണം-നീലം കർഷകരുടെ ദുരിതം നിയമലംഘനം സഹനസമരം ഉപവാസം എന്നിവ സമരായുധങ്ങൾ ഉപയോഗിച്ചു
ഗാന്ധിജിയുടെ ഇടപെടലിനെതുടർന്ന് ശമ്പളം വർധിപ്പിക്കാൻ സമ്മതിച്ചു.
-അഹമ്മദാബാദിലെ തുണിമിൽ സമരം - ഗുജറാത്ത് 1918 കാരണം പ്ലേഗ് ബോണസ് നിർത്തലാക്കിയത്
നിയമലംഘനം സഹനസമരം ഉപവാസം എന്നിവ സമരായുധങ്ങൾ ഉപയോഗിച്ചു
ഗാന്ധിജിയുടെ ഇടപെടലിനെതുടർന്ന് ശമ്പളം വർധിപ്പിക്കാൻ സമ്മതിച്ചു.
-ഖേഡയിലെ കർഷകസമരം - ഗുജറാത്ത് 1918 കാരണം-വരൾച്ചയും കൃഷിനാശവുംമൂലം ദുരിതത്തിലായ കർഷകരിൽ നിന്നും നികുതി പിരിക്കാൻ തീരുമാനിച്ചത്. നികുതിനിഷേധം, സത്യാഗ്രഹം എന്നിവ സമരായുധങ്ങൾ ഉപയോഗിച്ചു
ഇതിന്റെ ഫലമായി സർക്കാർ നികുതി ഇളവുകൾ നൽകാൻ തയ്യാറായി.
ഗാന്ധിജി ഇന്ത്യയിൽ സ്വീകരിച്ച സമരരീതികൾ ഏത്?
-നിയമലംഘനം
-സഹനസമരം
-ഉപവാസം
-സത്യാഗ്രഹം
-നികുതി നിഷേധം.
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യകാല സമരങ്ങളുടെ ഫലങ്ങൾ എന്തായിരുന്നു?
(ഗാന്ധിജിയുടെ സമരരീതികൾ അദ്ദേഹത്തെ ഇന്ത്യൻ സമൂഹത്തിന്റെ നേതാവാക്കി മാറ്റിയതെങ്ങിനെ?)
-ഗാന്ധിജിയുടെ സമര രീതിയും ആശയങ്ങളും സാധാരണക്കാരായ ജനങ്ങൾക്ക് പരിചയപ്പെടാൻ അവസരം ലഭിച്ചു.
-വിദ്യാസമ്പന്നരായ ആളുകൾക്കിടയിൽ മാത്രമായി ഒതുങ്ങി നിന്ന ദേശീയപ്രസ്ഥാനത്തിലേക്ക് സാധാരണക്കാരായ ജനങ്ങളും ആകർഷിക്കപ്പെട്ടു.
-പട്ടണങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ദേശീയ പ്രസ്ഥാനത്തിന് ഗ്രാമപ്രദേശങ്ങളിലും വേരോട്ടമുണ്ടായി.
-എല്ലാവിഭാഗം ജനങ്ങൾക്കും സ്വീകാര്യനായ ദേശീയ നേതാവായി ഗാന്ധിജി മാറി.
നിസ്സഹകരണ സമരവും ഖിലാഫത്ത് സമരവും
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭമാണ് നിസ്സഹകരണ പ്രസ്ഥാനം. സവിശേഷതകൾ എന്തെല്ലാം?
-വക്കീലന്മാർ കോടതികൾ ബഹിഷ്കരിക്കുക.
-വിദേശവസ്തുക്കൾ ബഹിഷ്കരിക്കുക.
-തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുക.
-ബ്രിട്ടീഷ് പുരസ്കാരങ്ങൾ തിരികെ നൽകുക.
-നികുതി നൽകാതിരിക്കുക.
-വിദ്യാർത്ഥികൾ ഇംഗ്ലീഷ് വിദ്യാലയങ്ങൾ ബഹിഷ്കരിക്കുക.
ഇന്ത്യയിലെ ജനങ്ങൾ ഗാന്ധിജിയുടെ നിസ്സഹകരണ സമര ആഹ്വാനം സ്വീകരിച്ചതിന് ഉദാഹരണങ്ങൾ എവ?
-അവധിലെ കർഷകർ നികുതി നൽകാൻ വിസമ്മതിച്ചു.
-വടക്കൻ ആന്ധ്രയിലെ ഗിരിവർഗ്ഗക്കാർ വന നിയമം ലംഘിച്ച് വനത്തിനുള്ളിൽ പ്രവേശിക്കുകയും ഉൽപ്പന്നങ്ങൾ ശേഖരിക്കുകയുംചെയ്തു.
-ഉത്തർപ്രദേശിലെ കർഷകർ കോളനി ഉദ്യോഗസ്ഥരുടെ ചുമടുകൾ എടുക്കാൻ വിസമ്മതിച്ചു.
-തൊഴിലാളികൾ പണിമുടക്കി.
-വക്കീലന്മാർ കോടതിയിൽ പോകാൻ വിസമ്മതിച്ചു.
-വിദ്യാർത്ഥികൾ ബ്രിട്ടീഷ് സർക്കാരിന്റെ സ്കൂളുകളും കോളേജുകളും ഉപേക്ഷിച്ചു.
-സ്ത്രീകളടക്കമുള്ള ജനങ്ങൾ വിദേശവസ്ത്രങ്ങൾ പൊതുനിരത്തുകളിൽ കൂട്ടിയിട്ട് കത്തിച്ചു.
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഫലങ്ങൾ വിശകലനം ചെയ്യുക
-ബഹിഷ്കരണ ത്തോടൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾക്കും ഗാന്ധിജി ആഹ്വാനം നൽകി.
-ജനങ്ങൾ തദ്ദേശീയമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും ചർക്കയിൽ നൂൽനൂറ്റ് ഖാദി വസ്ത്രങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
-ദേശീയ വിദ്യാലയങ്ങൾ ആരംഭിച്ച് ഹിന്ദി പ്രചരിപ്പിച്ചു.
-അയിത്തോച്ചാടന പ്രവർത്തനങ്ങൾ നടന്നു.
-ഇംഗ്ലീഷ് വിദ്യാലയങ്ങൾ ബഹിഷ്കരിച്ച് വിദ്യാർഥികൾ ദേശീയ വിദ്യാലയത്തിലേക്ക് ചേർന്നു.
നിസ്സഹകരണ പ്രസ്ഥാന കാലഘട്ടത്തിൽ രൂപീകരിക്കപ്പെട്ട ദേശീയ വിദ്യാലയങ്ങൾ ഏവ?
കാശി വിദ്യാപീഠം,
-ഗുജറാത്ത് വിദ്യാപീഠം,
-ജാമിയ മിലിയ
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ നേതാക്കന്മാർ ആരെല്ലാമായിരുന്നു?
മൗലാനാ മുഹമ്മദലി, മൗലാന ഷൗക്കത്തലി.
ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തെയും നിസഹകരണ പ്രസ്ഥാനത്തെയും ഒന്നിച്ച് നിർത്തിയതിന്റെ ലക്ഷ്യമെന്തായിരുന്നു? /ഫലം എന്തായിരുന്നു?
-സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിങ്ങളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുക. -ബ്രിട്ടീഷ് വിരുദ്ധവികാരം ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിക്കുക -ഹിന്ദു-മുസ്ലിം ഐക്യം ശക്തിപ്പെടുത്തുക.
പൂർണ്ണസ്വരാജും സിവിൽ നിയമ ലംഘനവും
1929 ൽ ലാഹോറിൽ വെച്ച് ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ കൈകൊണ്ട് പ്രധാനപ്പെട്ട തീരുമാനങ്ങൾ ഏവ?
-ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് (സമ്പൂർണ്ണ സ്വാതന്ത്ര്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
-ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാൻ തീരുമാനിച്ചു.
-ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവിൽ നിയമങ്ങൾ ലംഘിക്കുക എന്നതായിരുന്നു സിവിൽ നിയമലംഘന സമരം കൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചത്.
സിവിൽ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ടുവെച്ച ആശയങ്ങൾ ഏവ?
-ഉപ്പു നികുതി എടുത്തുകളയുക.
-കൃഷിക്കാർക്ക് 50 ശതമാനം നികുതി ഇളവ് നൽകുക.
-വിദേശ വസ്ത്രങ്ങളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി വർദ്ധിപ്പിക്കുക.
-രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക.
-സൈനിക ചെലവും ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും വെട്ടിക്കുറയ്ക്കുക.
-ഇന്ത്യാക്കാരെ നിരീക്ഷിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള രഹസ്യാന്വേഷണ വിഭാഗത്തെ പിരിച്ചുവിടുക.
-തീരദേശ കപ്പൽ ഗതാഗതം ആരംഭിക്കുക.
-സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കുക.
ഉപ്പ് സമരായുധമായി തെരഞ്ഞെടുക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങളെന്തെല്ലാം?
-ബ്രിട്ടീഷ് സർക്കാരിന്റെ നികുതിവരുമാനത്തിൽ അഞ്ചിൽ രണ്ടു ഭാഗവും ഉപ്പിൻ മേൽ ചുമത്തുന്ന നികുതിയായിരുന്നു. -ദരിദ്രർക്ക് ഈ നികുതി വലിയ ഭാരമായിരുന്നു.
-തദ്ദേശീയരായ ചെറുകിട ഉപ്പ് ഉൽപാദകർക്ക് ഉപ്പു ഉണ്ടാക്കുന്നതിൽ ബ്രിട്ടീഷുകാർ നിരോധനം ഏർപ്പെടുത്തി. -ഉപ്പിന്റെ വില മൂന്ന് മടങ്ങ് വർധിച്ചു.
സാധാരണക്കാരെ ഉണർത്താൻ ഉതകുന്ന ഒരു മുദ്രാവാക്യമായിരുന്നു ഇത്.
നിയമലംഘന സമര കാലഘട്ടത്തിൽ ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത ജനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ ഏവ?
-ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉപ്പുകുറുക്കി ജനങ്ങൾ നിയമലംഘനത്തിൽ പങ്കാളികളായി.
-കേരളത്തിൽ പയ്യന്നൂർ, തമിഴ്നാട്ടിൽ വേദാരണ്യം, മഹാരാഷ്ട്രയിൽ ബോംബെ, ബംഗാളിൽ നവഖാലി, വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശം തുടങ്ങിയ നിയമലംഘന സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളായി.
-സമര വോളന്റിയർമാർ ഉപ്പുണ്ടാക്കി ജനങ്ങൾക്ക് വിതരണം ചെയ്തു.
-ദേശീയപതാക ഉയർത്തി
-ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യം വിളിച്ചു.
-ഗുജറാത്തിലെ ധരാസന ഉപ്പു നിർമ്മാണ ശാലയിൽ സരോജിനി നായിഡുവിന്റെ നേതൃത്വത്തിൽ സത്യഗ്രഹം നടന്നു.
-സത്യാഗ്രഹികളെ ബിട്ടീഷുകാർ നിഷ്ഠൂരമായി നേരിട്ടു.
-ഗാന്ധിജിയെ അറസ്റ്റ് ചെയ്തു.
-സമരത്തെ ബ്രിട്ടീഷുകാർ ക്രൂരമായി അടിച്ചമർത്തി.
ബ്രിട്ടീഷുകാർ ഇന്ത്യ വിടുക
എന്താണ് ക്വിറ്റ് ഇന്ത്യ സമരം?
-എല്ലാ അധികാരങ്ങളും ഇന്ത്യയ്ക്ക് കൈമാറി ഇന്ത്യ വിടാൻ ബ്രിട്ടീഷുകാരെ നിർബന്ധിക്കുന്ന അഹിംസയിലൂന്നിയ ഒരു സമരമായിരുന്നു ക്വിറ്റിന്ത്യ സമരത്തിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിഭാവനം ചെയ്തത്.
ക്വിറ്റ് ഇന്ത്യാസമരത്തിന് കാരണമായ ഘടകങ്ങൾ ഏവ?
- ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ബ്രിട്ടൻ കാണിച്ച വൈമനസ്യം.
- വിലക്കയറ്റവും ക്ഷാമവും മൂലമുള്ള ജനങ്ങളുടെ അതൃപ്തി.
- രണ്ടാംലോകയുദ്ധത്തിൽ ബ്രിട്ടൻ പരാജയപ്പെടും എന്ന തോന്നൽ.
ക്വിറ്റ് ഇന്ത്യാസമരത്തിന് കാരണമായ ഘടകങ്ങൾ ഏവ?
- ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ബ്രിട്ടൻ കാണിച്ച വൈമനസ്യം.
- വിലക്കയറ്റവും ക്ഷാമവും മൂലമുള്ള ജനങ്ങളുടെ അതൃപ്തി.
- രണ്ടാംലോകയുദ്ധത്തിൽ ബ്രിട്ടൻ പരാജയപ്പെടും എന്ന തോന്നൽ.
ക്വിറ്റ് ഇന്ത്യസമരത്തിന്റെ ഭാഗമായി ഗാന്ധിജി ജനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങൾ എന്തെല്ലാമായിരുന്നു? -നാട്ടുരാജാക്കന്മാർ സ്വന്തം ജനങ്ങളുടെ പരമാധികാരം അംഗീകരിക്കണം.
-കർഷകർ ഭൂനികുതി കൊടുക്കരുത്.
-സർക്കാർ ജീവനക്കാർ രാജിവെക്കാതെ ദേശീയ പ്രസ്ഥാനത്തോടുള്ള കൂറ് പരസ്യമാക്കണം.
-പട്ടാളക്കാർ സ്ഥാനങ്ങൾ വെടിയാതെ സ്വന്തം ആൾക്കാർക്ക് നേരെ വെടിവയ്ക്കാൻ വിസമ്മതിക്കണം.
-സ്വാതന്ത്ര്യപ്രാപ്തിവരെ പിടിച്ചു നിൽക്കാൻ കഴിയുമെങ്കിൽ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കണം.
ക്വിറ്റ് ഇന്ത്യാസമരത്തിന്റെ ഭാഗമായി സമരാനുകൂലികൾ ചെയ്ത പ്രവർത്തനങ്ങൾ എന്തെല്ലാം?
-ബ്രിട്ടീഷുകാർ ക്വിറ്റ് ഇന്ത്യ സമരത്തെ ക്രൂരമായി നേരിട്ടു.
-ഗാന്ധിജി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു.
-ജനങ്ങൾ പലയിടങ്ങളിലും ഗവൺമെൻറ് കെട്ടിടങ്ങൾ, ഇലക്ട്രിക് ലൈനുകൾ, ഗതാഗതമാർഗങ്ങൾ തുടങ്ങിയവ തകർത്തു.
-1942 അവസാനിക്കുമ്പോൾ ഇന്ത്യയാകെ ബ്രിട്ടീഷ് വിരുദ്ധസമരത്തിന്റെ തീച്ചൂളയായിമാറി.
സ്വാതന്ത്ര്യാനന്തര ഇന്ത്യ
നാട്ടുരാജ്യങ്ങളുടെ സംയോജനം
സ്വതന്ത്ര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ സംയോജനം വിഷമം പിടിച്ച വെല്ലുവിളിയായിമാറിയ സാഹചര്യം വ്യക്തമാക്കുക.
-ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും പോകുമ്പോൾ ബ്രിട്ടീഷ് നിയന്ത്രിത പ്രദേശങ്ങൾക്ക് പുറമെ അറുനൂറോളം നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു.
നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാനോ സ്വാതന്ത്രമായി നിൽക്കാനോ ഉള്ള അധികാരം നൽകിയാണ് ബ്രിട്ടൻ ഇന്ത്യ വിട്ടത്.
-അതുകൊണ്ട് തന്നെ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിക്കുകയെന്നത് വളരെ വിഷമം പിടിച്ച വെല്ലുവിളിയായിമാറി.
സ്വതന്ത്ര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ സംയോജനം സാദ്ധ്യമായതെങ്ങനെ?
-കേന്ദ്രമന്ത്രി സഭയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ ചുമതലയായിരുന്നു നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുകയെന്നത്.
-സർദാർ വല്ലഭായി പട്ടേലും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി നിയമിക്കപ്പെട്ട വി.പി.മേനോനും ചേർന്ന് ലയനക്കരാർ രൂപീകരിച്ചു.
-ലയനക്കരാർ പ്രകാരം പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയുടെ നിയന്ത്രണം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ സർക്കാറിന് നൽകണം.
-ജനകീയപ്രതിഷേധങ്ങൾ, ഇന്ത്യഗവൺമെന്റിന്റെ പ്രായോഗിക സമീപനം എന്നിവകൊണ്ട് ഭൂരിഭാഗം നാട്ടുരാജ്യങ്ങളും ലയനക്കരാറിൽ ഒപ്പുവച്ചു.
-ലയനക്കരാറിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ച ഹൈദരാബാദ്, കാശ്മീർ, ജുനഗഡ് എന്നീ
നാട്ടുരാജ്യങ്ങളെ അനുരഞ്ജനത്തിലൂടെയും സൈനിക നടപടിയിലൂടെയും പിന്നീട് ഇന്ത്യൻ യൂണിയനിൽ ചേർത്തു.
ഫ്രാൻസ്, പോർച്ചുഗൽ എന്നിവരുടെ അധിനിവേശപ്രദേശങ്ങൾ, ഇവ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം എന്നിവ പട്ടികപ്പെടുത്തുക.
-ഫ്രാൻസിന്റെ അധിനിവേശപ്രദേശങ്ങൾ
- പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം
1954 ൽ ഇവ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ടു
-പോർച്ചുഗലിന്റെ അധിനിവേശപ്രദേശങ്ങൾ - ഗോവ, ദാമൻ, ദിയു
1961 ൽ ഇവ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ടു
ഇന്ത്യയും ബഹിരാകാശ ഗവേഷണവും
സ്വാതന്ത്ര്യാനന്തര ഇന്ത്യ ബഹിരാകാശ രംഗങ്ങളിൽ നേടിയ പുരോഗതി വിശദമാക്കുക.
-1962 ൽ ജവഹർലാൽ നെഹ്റു, വിക്രം സാരാഭായി എന്നിവരുടെ ശ്രമഫലയി ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണസമിതി രൂപീകരിച്ചു.
-1969 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ചു(ISRO).
-ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ നേതൃത്വം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്ക്കാണ് (ISRO). തിരുവനന്തപുരത്തിനടുത്തുള്ള തുമ്പയിൽ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ആരംഭിച്ചു.
-1975 ൽ ആര്യഭട്ട എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.
-ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ വികസിപ്പിച്ചു.
-ഉപഗ്രഹങ്ങൾ നിർമിക്കാനും വിക്ഷേപിക്കാനും കഴിവുള്ള ഏക വികസ്വര രാജ്യമാണ് ഇന്ത്യ.
ഇന്ത്യയിൽ ഉപഗ്രഹങ്ങൾ വികസിപ്പിച്ചെടുക്കുന്ന ഏജൻസികൾ?
-നാഷണൽ റിമോട്ട് സെൻസിങ് ഏജൻസി,
-ഫിസിക്കൽ റിസർച്ച് ലബോറട്ടറി.
ഇന്ത്യ വികസിപ്പിച്ചെടുത്ത മിസൈലുകൾ ഏവ?
-അഗ്നി,
-പൃഥ്വി.
ഇന്ത്യയിൽ ആണവപരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവർ ആരെല്ലാം?
ഡോ.രാജാരാമണ്ണ
ഡോ.എ.പി.ജെ.അബ്ദുൽകലാം
ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യം?
-ചന്ദ്രയാൻ 2008 ഒക്ടോബർ-22
-അമേരിക്ക, റഷ്യ, യൂറോപ്യൻ സ്പേസ് ഏജൻസി (നാസ്), ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾക്കു ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്വന്തം പേടകമെത്തിക്കുന്ന രാജ്യമായി ഇന്ത്യമാറി.
ഇന്ത്യയുടെ ആദ്യത്തെ ചൊവ്വ പര്യവേഷണ ദൗത്യം
-മംഗൾയാൻ.
ഭൂമിയിൽ നിന്നും ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമിത പേടകമാണ് മംഗൾയാൻ.
വിദേശനയം
ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാനതത്ത്വങ്ങൾ ഏവ?
-സാമ്രാജ്യത്വത്തോടും കൊളോണിയൽ വ്യവസ്ഥയോടുമുള്ള എതിർപ്പ്.
-വംശീയവാദത്തോടുള്ള വിദ്വേഷം.
-ഐക്യരാഷ്ട്രസഭയോടുള്ള വിശ്വാസം.
-സമാധാനപരമായ സഹവർത്തിത്വം.
-പഞ്ചശീലതത്ത്വങ്ങൾ.
-വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ.
-ചേരിചേരായ്മ
പഞ്ചശീലതത്ത്വങ്ങൾ.
പഞ്ചശീലതത്ത്വങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
1954 ൽ ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗ എൻ ലായിയും ചേർന്ന് ഒപ്പിട്ട കരാറാണ് പഞ്ചശീലതത്ത്വങ്ങൾ.
പഞ്ചശീലതത്ത്വത്തിലെ പ്രധാന വ്യവസ്ഥകൾ.
-രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക.
-പരസ്പരം ആക്രമിക്കാതിരിക്കുക.
-ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക.
-സമത്വവും പരസ്പരസഹായവും പുലർത്തുക.
-സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.
കേരളം ആധുനികതയിലേക്ക്
ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല ചെറുത്ത് നിൽപ്പുകൾ
പഴശ്ശി കലാപം
പഴശ്ശി കലാപം കാരണം, ഫലങ്ങൾ
-ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറിൽ നടന്ന ശക്തമായ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയത് മലബാറിലെ കോട്ടയം രാജകുടുംബത്തിലെ കേരളവർമ പഴശ്ശിരാജയാണ്.
-മൈസൂർ ഭരണാധികാരികൾക്കെതിരെയുള്ളയുദ്ധത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതിന് പകരമായി കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അധികാരം ബ്രിട്ടീഷുകാർ പഴശ്ശിരാജയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു.
-എന്നാൽ വിജയിച്ച ശേഷം വാഗ്ദാനം നിറവേറ്റാൻ ബ്രിട്ടീഷുക്കാർ തയ്യാറായില്ല.
-കൂടാതെ വയനാടിന് മേൽ ബ്രിട്ടീഷുകാർ അവകാശം ഉന്നയിക്കുകയും ചെയ്തു.
-ഇതാണ് പഴശ്ശിരാജയെ ജനങ്ങളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പ്രേരിപ്പിച്ചത്.
-ചെമ്പൻ പോക്കർ, കൈതേരി അമ്പുനായർ, എടച്ചേന കുങ്കൻനായർ, വയനാട്ടിലെ കുറിച്യ നേതാവായ തലക്കൽ ചന്തു എന്നിവരുടെ സഹായത്താൽ പഴശ്ശിരാജ ഒളിപ്പോർ നടത്തി.
-പോരാട്ടത്തിനിടയിൽ 1805 നവംബർ 30 ന് പഴശ്ശിരാജാ വധിക്കപ്പെട്ടു.
മറ്റ് ചെറുത്ത് നിൽപ്പുകൾ
പാല്യത്തഛ്ച്ചൻ - കൊച്ചി - ആഭ്യന്തരകാര്യങ്ങളിലെ ഇടപെടൽ
വേലുത്തമ്പി ദളവ - തിരുവിതാംകൂർ - ആഭ്യന്തരകാര്യങ്ങളിലെ ഇടപെടൽ
പരിഷ്കരണപ്രസ്ഥാനങ്ങളും സാമൂഹികമാറ്റങ്ങളും
കേരളത്തിലെ സാമൂഹികമാറ്റത്തിന് സഹായിച്ച സംഭവങ്ങൾ പ്രസ്ഥാനങ്ങൾ
സാമൂഹികപരിഷ്കർത്താക്കൾ പ്രസ്ഥാനങ്ങൾ പ്രവർത്തനങ്ങൾ
വൈകുണ്ഠസ്വാമികൾ സമത്വസമാജം
ചട്ടമ്പിസ്വാമികൾ കൂട്ടുകുടുംബവ്യവസ്ഥ, സംബന്ധം, മരുമ ക്കത്തായം എന്നിവക്കെതിരെ പോരാടി.
ശ്രീനാരായണഗുരു ശ്രീനാരായണധർമപരിപാലനയോഗം.
കുര്യാക്കോസ് ഏലിയാസ് ചാവറ അനാഥാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചു.
അയ്യങ്കാളി സാധുജനപരിപാലനസംഘം
വക്കം അബ്ദുൽ ഖാദർ മൗലവി തിരുവിതാംകൂർ മുസ്ലിം മഹാജനസഭ
വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം
സഹോദരൻ അയ്യപ്പൻ സഹോദരപ്രസ്ഥാനം
പണ്ഡിറ്റ് കെ.പി. കറുപ്പൻ അരയസമാജം
മന്നത്ത് പത്മനാഭൻ നായർ സർവീസ് സൊസൈറ്റി
വി.ടി. ഭട്ടതിരിപ്പാട് യോഗക്ഷേമസഭ
കുമാരഗുരു ദേവൻ പ്രത്യക്ഷരക്ഷാദൈവസഭ
ചാന്നാർകലാപം
മാറുമറക്കുന്നതിനുള്ള അവകാശത്തിനായി തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ നടത്തിയ പോരാട്ടം. -ഇതിന്റെ ഫലമായി 1859-ൽ ഉത്രംതിരുനാൾ മഹാരാജാവ് ചാന്നാർ സ്ത്രീകൾക്ക് ജാക്കറ്റും മേൽമുണ്ടും ധരിക്കാനുള്ള അവകാശം അനുവദിച്ചു.
ശ്രീനാരായണഗുരുവും അരുവിപ്പുറം പ്രതിഷ്ഠയും
-1888 ലാണ് ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്.
-ക്ഷേത്ര കർമ്മവും പൂജകളും ചെയ്യാനുള്ള അവകാശം അവർണ്ണ സമുദായത്തിൽപ്പെട്ടവർക്ക് കൂടി നേടിയെടുക്കാൻ ഇതിലൂടെ കഴിഞ്ഞു.
-“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ” എന്ന് അരുവിപ്പുറത്തെ ക്ഷേത്രത്തിനുമുന്നിൽ ശ്രീനാരായണഗുരു രേഖപ്പെടുത്തി.
-ക്ഷേത്രങ്ങളോട് അനുബന്ധിച്ച് വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു.
'വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ' എന്ന പ്രഖ്യാപനത്തോടെ ആലുവയിൽ സർവ്വമത സമ്മേളനം വിളിച്ചുകൂട്ടി.
വൈക്കം സത്യാഗ്രഹം(1924)
-സഞ്ചാരസ്വതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാനപ്പെട്ട പ്രക്ഷോഭം.
-സമരത്തിന്റെ നേതാവ് ടി.കെ.മാധവൻ.
-മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് സവർണജാഥ സംഘടിപ്പിച്ചു.
-ഫലം വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പൊതു നിരത്തിലൂടെ യാത്ര ചെയ്യാൻ അവർണ ജാതിക്കാർക്ക് അനുവാദം ലഭിച്ചു.
ഗുരുവായൂർ സത്യാഗ്രഹം(1931)
ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിൽപ്പെട്ട ഹിന്ദുക്കൾക്കും പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് നടന്നു.
-സമരത്തിന്റെ നേതാവ് കെ.കേളപ്പൻ.
-സമര വാളണ്ടിയർ എ.കെ.ഗോപാലൻ.
-ഫലം 1936 നവംബർ 12 ന് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണമായി.
-തുടർന്ന് മദിരാശി ക്ഷേത്രപ്രവേശനവിളംബരപ്രകാരം മലബാറിലും എല്ലാ ജാതിയിൽപ്പെട്ട ഹിന്ദുക്കൾക്കും പ്രവേശനം ലഭിച്ചു.
-കൊച്ചി രാജാവിന്റെ വിളംബരപ്രകാരം കൊച്ചിയിലും എല്ലാ ജാതിയിൽപ്പെട്ട ഹിന്ദുക്കൾക്കും പ്രവേശനം ലഭിച്ചു.
കേരളത്തിൽ സ്ത്രീകൾ നേതൃത്വം വഹിച്ച ദേശീയ സമരങ്ങൾ.
-മലബാർ കലാപം,
-വിദേശവസ്തു ബഹിഷ്ക്കരണം,
-മദ്യഷാപ്പ് പിക്കറ്റിങ്,
-അയിത്തോച്ചാടനം,
-ഹരിജനോദ്ധാരണം,
-ഖാദിപ്രചാരണം എന്നിവയാണ് കേരളത്തിൽ സ്ത്രീകൾ നേതൃത്വം വഹിച്ച ദേശീയ സമരങ്ങൾ.
- എ.വി.കട്ടിമാളു അമ്മ മലബാറിൽ ദേശീയ സമരത്തിന്ന് നേതൃത്വം വഹിച്ചു
-അക്കമ്മ ചെറിയാൻ, ആനി മസ്കിൻ എന്നിവർ തിരുവിതാംകൂറിൽ ദേശീയ സമരങ്ങൾക്ക് നേതൃത്വം വഹിച്ചു.
രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും
രാഷ്ട്രത്തിന്റെ ചുമതലകൾ
രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ് എന്ന് പറഞ്ഞതാര്?
-ജെർമി ബന്താം
രാഷ്ട്രത്തിന്റെ ചുമതലകളെ എങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്?
-നിർബന്ധിത ചുമതലകൾ
-വിവേചന ചുമതലകൾ
രാഷ്ട്രത്തിന്റെ നിർബന്ധിത ചുമതലകളും വിവേചന ചുമതലകളും എന്താണെന്നും, അവയുടെ പ്രധാന്യവും വ്യക്തമാക്കുക.
നിർബന്ധിത ചുമതലകൾ
-നിർബന്ധിത ചുമതലകളിൽ നിന്നും രാഷ്ട്രത്തിനു മാറിനിൽക്കാൻ കഴിയില്ല.
-നിർബന്ധിതചുമതലകൾ നിർവ്വഹിക്കാത്തപക്ഷം ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നഷ്ടമാവുന്നു.
-അതിർത്തി സംരക്ഷണം, ആഭ്യന്തര സമാധാനം, അവകാശ സംരക്ഷണം, നീതി നടപ്പാക്കൽ എന്നിവ പ്രധാനപ്പെട്ട നിർബന്ധിത ചുമതലകളാണ്.
വിവേചന ചുമതലകൾ
-രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിർവ്വഹിക്കേണ്ട ചുമതലകളാണ് വിവേചന ചുമതലകൾ.
-ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്നു.
-ആരോഗ്യ സംരക്ഷണം നൽകുക, വിദ്യഭ്യാസ സൗകര്യം ഒരുക്കുക, ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുക, ഗതാഗതസൗകര്യങ്ങൾ ഒരുക്കുക എന്നിവ ചില വിവേചന ചുമതലകളാണ്.
രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങൾ
രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങൾ ഏവ?
-ദൈവദത്ത സിദ്ധാന്തം,
-പരിണാമസിദ്ധാന്തം (ഏറ്റവും സ്വീകാര്യമായത്),
-സാമൂഹിക ഉടമ്പടി സിദ്ധാന്തം,
-ശക്തി സിദ്ധാന്തം.
രാഷ്ട്രരൂപീകരണത്തിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച് വിശദമാക്കുക.
-രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങളിൽ ഏറ്റവും സ്വീകാര്യമായത് പരിണാമസിദ്ധാന്തമാണ്.
-രാഷ്ട്രം വിവിധസാഹചര്യങ്ങളുടെ സ്വാധീന ഫലമായി രൂപംകൊള്ളുകയും വിവിധ വികാസ പരിണാമങ്ങളിലൂടെ ഇന്നത്തെ രൂപത്തിൽ എത്തുകയും ചെയ്തുയെന്ന് പരിണാമസിദ്ധാന്തം വ്യക്തമാക്കുന്നു.
-ഗോത്രം, ഗോത്രഭരണം എന്നിവയിൽ തുടങ്ങി നഗരരാഷ്ട്രം, സാമ്രാജ്യത്വരാഷ്ട്രങ്ങൾ, ഫ്യൂഡൽ രാഷ്ട്രം
എന്നിങ്ങനെ രാഷ്ട്രം വ്യത്യസ്ത രൂപത്തിൽ നിലനിന്നിരുന്നു.
-ഇന്ന് രാഷ്ട്രങ്ങൾ ദേശരാഷ്ട്രങ്ങൾ എന്നറിയപ്പെടുന്നു.
-പൊതുവായ ദേശീയകാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതിനാൽ ഇന്നത്തെ രാഷ്ട്രങ്ങളെ ദേശരാഷ്ട്രങ്ങൾ എന്ന് വിളിക്കുന്നു.
പൗരത്വം
പൗരത്വം-അരിസ്റ്റോട്ടിലിന്റെ അഭിപ്രായം എന്ത്?
-ഒരു രാഷ്ട്രത്തിന്റെ നിയമനിർമാണ നടപടികളിലും നീതിനിർവഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏതു വ്യക്തിയെയും ആ രഷ്ട്രത്തിലെ പൗരൻ എന്ന് വിളിക്കാം.
എന്താണ് പൗരത്വം?
-ഒരു രാജ്യത്തെ പൂർണവും തുല്ലയവുമായ അംഗത്വമാണ് പൗരത്വം.
പൗരത്വത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
-പൗരത്വം ഒരു വ്യക്തിയെ രാഷ്ട്രീയ അവകാശങ്ങളും പൗരാവകാശങ്ങളും അനുഭവിക്കാൻ
പ്രാപ്തനാക്കുന്നു.
രണ്ട്തരത്തിലുള്ള പൗരത്വങ്ങൾ എന്തെന്ന് വിശദമാക്കുക.
സ്വാഭാവിക പൗരത്വം
-ജന്മനാലഭിക്കുന്ന പൗരത്വമാണ് സ്വാഭാവിക പൗരത്വം.
ആർജിത പൗരത്വം
ഒരു രാജ്യത്തെ നിലവിലുള്ള നിയമാവുസൃത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഒരാൾ നേടുന്ന പൗരത്വമാണ് ആർജിത
പൗരത്വം.
പൗരനും വിദേശിയും തമ്മിലുള്ള വ്യത്യസം എന്തെല്ലാം?
-പൗരന് രാഷ്ട്രീയ അവകാശങ്ങളും പൗരാവകാശങ്ങളും ഉണ്ട്,
-പൗരന് തെരഞ്ഞെടുപ്പൽ മത്സരിക്കാം, വോട്ടുചെയ്യാം, രാഷ്ട്രീയപ്രവർത്തനം നടത്താം,
-എന്നാൽ പൗരന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും വിദേശിക്ക് ലഭിക്കില്ല.
പൗരബോധം
പൗരബോധം എങ്ങനെ വളർത്തിയെടുക്കാം
പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ:
-കുടുംബം,
-സംഘടനകൾ,
-വിദ്യഭ്യാസം,
-മാധ്യമങ്ങൾ
-ജനാധിപത്യവ്യവസ്ഥ
-സാമൂഹിക വ്യവസ്ഥ,
-രാഷ്ട്രീയവ്യവസ്ഥ.
കുടുബം
പൗരബോധം വളർത്തുന്നതിൽ കുടുബം വഹിക്കുന്ന പങ്ക് വിശദമാക്കുക.
-മുതിർന്നവരെ ബഹുമാനിക്കുക, സമൂഹ സേവനത്തിലേർപ്പെടുക എന്നിവ നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
-കുടുംബത്തിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനും വ്യക്തികളിൽ പൗരബോധം വളർത്തുന്നു.
-ഓരോ വ്യക്തിയും കുടുംബത്തിനു വേണ്ടിയും കുടുംബം സമൂഹത്തിനു വേണ്ടിയുമാണെന്ന ബോധ്യം വളർത്തുന്നത്ത് കുടുംബത്തിൽ നിന്നാണ്
വിദ്യാഭ്യാസം
പൗരബോധം വളർത്തുന്നതിൽ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വിശദമാക്കുക.
-വിവിധ വിഷയളുടെ പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കാൻ വ്യക്തിയെ പ്രാപ്തനാക്കുന്നത് വിദ്യാഭ്യാസമാണ്
-ജനങ്ങളിൽ മൂല്യബോധം, സഹിഷ്ണുത, നേതൃത്വഗുണം, പരിസ്ഥിതിബോധം, ശാസ്ത്രാവബോധം, എന്നിവ വളർത്തിയെടുക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയുന്നു.
-ശാസ്ത്രവും സാങ്കേതികവിദ്യയും സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്താൻ വിദ്യാഭ്യാസത്തിലൂടെ കഴിയുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ജനങ്ങളിൽ പൗരബോധമെത്തിക്കാൻ കഴിയുന്നു.
സംഘടനകൾ
പൗരബോധം വളർത്തുന്നതിൽ സംഘടനകൾ വഹിക്കുന്ന പങ്ക് വിശദമാക്കുക.
-രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ നിരവധി സംഘടനകൾ നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട്.
-വ്യക്തികളെ സേവന സന്നദ്ധതയോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുന്നത് ഇത്തരം സംഘടനകളാണ്
-പരിസ്ഥിതിസംരക്ഷണം, മനുഷ്യാവകാശസംരക്ഷണം, ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി സന്നദ്ധസംഘടനകൾ പ്രവർത്തിച്ചുവരുന്നു.
-പാരിസ്ഥിതിക അവബോധവും മനുഷ്യാവകാശബോധവും വ്യക്തികളിൽ സൃഷ്ടിക്കാൻ ഉത്തരം സംഘടനകൾക്ക് സാധിക്കും.
മാധ്യമങ്ങൾ
പൗരബോധം വളർത്തുന്നതിൽ മാധ്യമങ്ങൾ, വഹിക്കുന്ന പങ്ക് വിശദമാക്കുക.
-പൗരബോധം വളർത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്.
-അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സമുഹത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.
-മാധ്യമങ്ങൾ നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണം -ശരിയായതും വസ്തുനിഷ്ഠവുമായ വിവരങ്ങൾ ക്രിയാത്മകമായ ആശയരൂപീകരണത്തിലേക്ക് നയിക്കുകയും അത് പൗരബോധം വളർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു -മാധ്യമങ്ങളിൽ നിന്നു ലഭിക്കുന്ന അറിവുകൾ വിമർശനാത്മകമായി വിലയിരുത്തണം.
വിദ്യാർത്ഥികളിലെ പൗരബോധം വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾ ഏവ?
-ജൈവകക്ഷി,
-ട്രാഫിക് ബോധവൽക്കരണം,
-ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,
-ജീവ കാരുണ്യ പ്രവർത്തനങ്ങൾ,
-ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയാണ്.
പൗരബോധം നേരിടുന്ന വെല്ലുവിളികൾ
വെല്ലുവിളികൾ
-വ്യക്തികൾ പൊതുതാൽപര്യങ്ങളെ അവഗണിച്ച് സ്വന്തം താൽപ്പര്യങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്നതാണ് പൗരബോധം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പരിഹാരമാർഗങ്ങൾ
-ഓരോരുത്തരും അവരവരുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുക. പൊതുതാൽപ്പര്യങ്ങൾ ഹനിക്കാതെ സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക.
-മറ്റുള്ളവരിൽ നിന്നു പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ നമ്മിൽനിന്നു തുടങ്ങുക.
-ജനാതിപത്യത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായി പ്രവർത്തിക്കുക.
-അവകാശങ്ങൾക്കൊപ്പം ചുമതലകൾക്കും തുല്യപരിഗണന നൽകുക.
സാമൂഹികശാസ്ത്ര പഠനം എന്ത്? എന്തിന്?
ആദ്യകാല സാമൂഹ്യശാസ്ത്ര ചിന്തകന്മാർ
പത്തൊമ്പതാം നൂറ്റാണ്ട് ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത്പേരിലാണ്? വിപ്ലവയുഗം.
സമൂഹശാസ്ത്രത്തിന്റെ ആവിർഭാവത്തിന് വഴിയൊരുക്കിയ 3 വിപ്ലവങ്ങൾ ഏവ?
-ജ്ഞാനോദയം അഥവാ ശാസ്ത്ര വിപ്ലവം.
-ഫ്രഞ്ച് വിപ്ലവം.
-വ്യാവസായിക വിപ്ലവം.
സമൂഹശാസ്ത്രം ഉത്ഭവിച്ചത് എവിടെ?
-പടിഞ്ഞാറൻ യൂറോപ്പിൽ.
ആരാണ് സമൂഹശാസ്ത്രത്തിന്റെ പിതാവ്?
-ഫ്രഞ്ചുകാരനായ അഗസ്ത് കോംതെ
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്ത തത്വങ്ങൾ സമൂഹ പഠനത്തിന് പ്രയോജനപ്പെടുത്തിയ ചിന്തകൻ ആര്?
-ഹെർബർട്ട് സ്പെൻസർ
-അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജീവശാസ്ത്രപരമായ പരിണാമം പോലെതന്നെ മനുഷ്യസമൂഹവും വ്യത്യസ്ത ഘട്ടങ്ങളിലൂടെ പരിണമിച്ചാണ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത്.
സമൂഹശാസ്ത്രത്തിന്റെ വികാസത്തിന് സംഭാവന നൽകിയ ചിന്തകന്മാർ ആരെല്ലാം?
-കാൾ മാക്സ്,
-എമൈൽ ദുർഖിം,
-മാക്സ് വെബർ.
സമൂഹശാസ്ത്രത്തിലെ പഠനരീതികൾ
-സോഷ്യൽ സർവ്വേ
-അഭിമുഖം
-നിരീക്ഷണം
-കേസ് സ്റ്റഡി
സോഷ്യൽ സർവ്വേ
-സാമൂഹിക വിഷയങ്ങൾ പഠിക്കാൻ ഏറ്റവും അനുയോജ്യമായ പഠനരീതിയാണ് സർവ്വേ
-തിരഞ്ഞെടുത്ത ഒരു സംഘം ജനങ്ങളിൽനിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പഠനവിഷയത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാൻ സർവ്വേ സഹായിക്കുന്നു.
വലിയ ഒരു വിഭാഗം ജനങ്ങളിൽ നിന്ന് വിവരം ശേഖരിക്കേണ്ടി വരുന്ന പഠനത്തിലാണ് സർവ്വേ രീതി ഉപയോഗിക്കുന്നത്
പങ്കാളിത്തനിരീക്ഷണം
പങ്കാളിത്തരഹിതനിരീക്ഷണം
പങ്കാളിത്തനിരീക്ഷണം
-നിരീക്ഷകൻ പഠനമേഖലയിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് പങ്കാളിത്തനിരീക്ഷണം.
-സമൂഹശാസ്ത്രജ്ഞൻ പഠനവിധേയമാക്കുന്ന സംഘത്തിൽ താമസിച്ച് അവരുടെ ജീവിതത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്ന രീതിയാണ് പങ്കാളിത്തനിരീക്ഷണം.
-ഇതിനായി ഗവേഷകൻ അവരുടെ ഭാഷ സംസ്കാരം എന്നിവ പഠിക്കുകയും അവരുടെ ദൈനംദിന ജീവിതത്തിൽ പങ്കാളിയാവുകയും ചെയ്യുന്നു.
-പങ്കാളിത്തനിരീക്ഷണത്തിലൂടെ പ്രകടമല്ലാത്ത പെരുമാറ്റരീതികൾ വരെ പഠനവിധേയമാക്കാൻ കഴിയുന്നു.
-പങ്കാളിത്ത നിരീക്ഷണത്തെ ഫീൽഡ് വർക്ക് എന്നും വിളിക്കാറുണ്ട്.
-നരവംശശാസ്ത്രമാണ് പഠനത്തിനായി ഈ രീതി ഏറെ ഉപയോഗിച്ചിരിക്കുന്നത്.
പങ്കാളിത്തരഹിത നിരീക്ഷണം
-പങ്കാളിത്തരഹിത നിരീക്ഷണത്തിൽ സമൂഹശാസ്ത്രജ്ഞൻ സംഘത്തിൽ താമസിച്ച് പഠനം നടത്തുന്നില്ല.
-പകരം പുറത്തുനിന്ന് പഠനവിധേയമാക്കുന്ന സംഘം അറിയാതെ നിരീക്ഷണം നടത്തുകയാണ് ചെയ്യുന്നത്.
-പോലീസുകാർ പ്രതിയെന്നു സംശയിക്കുന്നവരെ സാധാവേഷത്തിൽ നിരീക്ഷിക്കുന്നത് ഇതിന് ഉദാഹരണമാണ്
കേസ് സ്റ്റഡി
-അപൂർവ്വവും വേറിട്ടതുമായ സാമൂഹിക പ്രതിഭാസങ്ങളെക്കുറിച്ചും പ്രശ്നങ്ങളെകുറിച്ചും ആഴത്തിൽ പഠിക്കാനാണ് കേസ് സ്റ്റഡി പ്രയോജനപ്പെടുത്തുന്നത്.
-ഇത്തരം പഠനങ്ങൾ സൂക്ഷ്മവും സമഗ്രവും ആയിരിക്കും.
-ഈ പഠന രീതി ഉപയോഗിച്ച് പഠനവിധേയമാക്കുന്ന വിഷയത്തെ കേസ് എന്ന് പറയുന്നു.
-കേസിനെക്കുറിച്ചുള്ള വിശദമായ പഠനമാണ് കേസ് സ്റ്റഡി.